നാളെ മുതൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമകും, മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

സംസ്ഥാനത്ത് മഴ കനക്കുന്നു. 12 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം നാളെ മുതൽ മഴയ്ക്ക് ശമനമുണ്ടാകും, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുമെന്നാണ് കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. തെക്കൻ ജില്ലകളിൽ ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ മഴ ഇപ്പോഴും അതിശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്.

കൊല്ലം തിരുവനന്തപുരം ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെയെല്ലാം ഇപ്പോൾ സാഹചര്യം ഏറെ ആശങ്കാജനകമാണ്. അതേസമയം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 17 ആയി. മേപ്പടിയിൽ ഉരുൾപൊട്ടി മരിച്ചവരുടെ എണ്ണം എട്ടായി. ചിലയിടങ്ങളിൽ ഇപ്പോഴും മല ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.  മണ്ണിനടിയിൽ തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.