മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്: ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ മഴ ശക്തമാകുന്നു. രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ഇടങ്ങളില്‍ 20 സെന്റീമീറ്ററില്‍ അധികം മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മലപ്പുറത്തും കോഴിക്കോടും നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read more:മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിയ പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ അനസിന് സഹായഹസ്തവുമായി സര്‍ക്കാര്‍

എന്നാല്‍ വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കുറവുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.