മൊഞ്ചുള്ള ഒരു കല്യാണപ്പാട്ട്; ‘എടക്കാട് ബറ്റാലിയന്‍ 06’-ലെ ഗാനം

പാട്ടുപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ പുതിയ ഗാനം. ആസ്വാദകര്‍ക്ക് പ്രതീക്ഷ പകര്‍ന്നുകൊണ്ട് ചിത്രത്തിലെ മൊഞ്ചുള്ള ഒരു കല്യാണപ്പാട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. സിതാര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് മേനോന്റെ സംഗീതമാണ് ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം. ഗാനത്തിന്റെ ടീസറിന് വന്‍ വരവേല്‍പാണ് ലഭിയ്ക്കുന്നതും.

Read more:മൊഞ്ചുള്ള ഒരു കല്യാണപ്പാട്ട്; എടക്കാട് ബറ്റാലിയനിലെ ഗാനം

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്നു. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

അതേസമയം എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ ‘നി ഹിമമഴയായ്…’ എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിയ്ക്കുന്നതും.