ഭാരം കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈഫ്രൂട്ട്‌സുകള്‍

November 1, 2019

ഡ്രൈഫ്രൂട്ട്‌സുകളില്‍ നിരവധിയായ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിവിധ തരം ഡ്രൈഫ്രൂട്ട്‌സുകള്‍ ഇക്കാലത്ത് വിപണികളില്‍ സുലഭമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും നട്‌സ് കഴിക്കുന്നത് ഗുണം ചെയ്യും. അതേസമയം ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഒരുപരിധി വരെ നട്‌സുകള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ നട്‌സുകള്‍ കഴിച്ചാല്‍ അമിതവണ്ണത്തെ ചെറുക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില നട്‌സുകളെ പരിചയപ്പെടാം.

ഉണക്കമുന്തിരി: കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഉണക്കമുന്തിരി അത്ര നിസ്സാരക്കാരനല്ല. നിരവധിയായ ആരോഗ്യ ഗുണങ്ങളുണ്ട് ഉണക്കമുന്തിരിയില്‍. അമിതമായ വിശപ്പിനെ ശമിപ്പിക്കാന്‍ ഉണക്കമുന്തിരിയിലെ മന്യൂറോട്രാന്‍സ്മിറ്ററുകള്‍ സഹായിക്കുന്നു. കൂടാതെ സ്‌ട്രെസ് ലെവല്‍ കുറയ്ക്കും. ദഹനം പതിയെയാക്കാനും ഉണക്കമുന്തിരി സഹായിക്കുന്നു. ഇതുവഴി വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും.

Read more:അറിയാമോ ഈ കൊച്ചുസുന്ദരിമാരെ; ബാല്യകാല ചിത്രം പങ്കുവച്ച് താരം

പിസ്ത: ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പിസ്ത. ശരീര ഭാരം കുറയ്ക്കാനും ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാനും പിസ്ത സഹായിക്കുന്നു. പിസ്തയയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറല്‍സും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു.

ഈന്തപ്പഴം: ഏറെ സ്വാദിഷ്ടമായ ഒരു ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. രുചികരം മാത്രമല്ല ഈന്തപ്പഴം ആരോഗ്യകരവുമാണ്. ഈന്തപ്പഴത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനം സുഗമമാക്കാന്‍ ഈ ഫൈബറുകള്‍ സഹായിക്കുന്നു. അതുപോലെതന്നെ ഭാരം കുറയ്ക്കാനും ഈന്തപ്പഴം ഉത്തമമാണ്. ദിവസേന അഞ്ച് വീതം ഈന്തപ്പഴം കഴിക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണ്.

ബദാം: അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഡ്രൈഫ്രൂട്ടാണ് ബദാം. പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ എ, ബി 6, ഇ, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, ഫോളിക് ആസിഡ് എന്നിവയെല്ലാം ബദാമില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ പുറംതള്ളാന്‍ ബദാമില്‍ അടങ്ങിയിരിക്കുന്ന ഈ ഘടകങ്ങള്‍ സഹായിക്കുന്നു.