കാളിദാസിന്റെ നായികയായി മിയ; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മിയ ജോർജ്, പുതുമുഖമായ റിയ എന്നിവരാണ് നായികമാർ. നവാഗതനായ വിനിൽ വർഗീസ് ആണ് സംവിധാനം.

വിനിൽ വർഗീസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. വിൻസന്റ് വടക്കനാണ് സംഭാഷണം. സംഗീതം ഗിബ്രാന്‍. ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവുമൊടുവിൽ കാളിദാസിന്റേതായി തിയേറ്ററുകളിൽ എത്തിയ ചിത്രം ‘ഹാപ്പി സർദാർ’ ആണ്. പഞ്ചാബി യുവാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ കാളിദാസ് എത്തിയത്.

Read More:ചേതനയറ്റ കുഞ്ഞിന്റെ ശരീരം നെഞ്ചോടൊതുക്കി അമ്മ കുരങ്ങ്..ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് മറ്റൊരു കുരങ്ങും- കണ്ണുനിറയ്ക്കുന്ന വീഡിയോ

ഇനി ‘ബാക്ക്പാക്കേഴ്സ്’ എന്ന ചിത്രമാണ് കാളിദാസിന്റേതായി തിയേറ്ററുകളിൽ എത്താനുള്ളത്. ‘രൗദ്ര’ത്തിനു ശേഷം ജയരാജ് ഒരുക്കുന്ന വ്യത്യസ്തമായൊരു പ്രണയ ചിത്രമാണ് ‘ബാക്ക്പാക്കേഴ്സ്’.