കൊവിഡ്-19; ട്രെയിൻ സർവീസും നിർത്തിവച്ചേക്കും

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ട്രെയിൻ സർവീസുകളും നിർത്തലാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ ട്രെയിൻ സർവീസുകൾ പൂർണമായി നിർത്താനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് വൈകിട്ടോടെ പുറത്തുവരും. ഇന്ന് രാത്രി 12 മണി മുതൽ ബുധനാഴ്ച (മാർട്ട് 25) വരെ പൂർണമായും സർവീസുകൾ നിർത്തിവയ്ക്കാനാണ് സാധ്യത.

കൊറോണ വൈറസ് ബാധിതർ ട്രെയിനിൽ യാത്ര ചെയ്തിരുന്നു. ഇത് രോഗവ്യാപനം വർധിക്കുന്നതിന് കാരണമാകും. ഈ പശ്ചാത്തലത്തിലാണ് യാത്രകൾ റദ്ദാക്കാൻ റയിൽവേ തീരുമാനിക്കുന്നത്.

അതേസമയം മാർച്ച് 21നും ഏപ്രിൽ 15നും ഇടയിൽ യാത്രകൾ ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും റെയിൽവേ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ടിക്കറ്റ് ഓൺലൈൻ വഴി മാത്രം ക്യാൻസൽ ചെയ്യാനും അധികൃതർ അറിയിക്കുന്നുണ്ട്.