കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ്; 16 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ കണ്ണൂർ ജില്ലയിൽ നിന്നാണ്. പാലക്കാട് 4, കാസർകോട് 3 , മലപ്പുറം, കൊല്ലം ജില്ലകളിൽ ഓരോ ആൾക്കും വീതമാണ് രോഗം രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ രോഗം സ്ഥിരീകരിച്ചവരിൽ 9 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം കണ്ടെത്തിയത്.

കണ്ണൂർ ജില്ലയിൽ 7 പേർ രോഗമുക്തരായി. കാസർകോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് 426 പേർക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. 117 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.36667 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്.