ജോർദാൻ മരുഭൂമിയിൽ ‘ആടുജീവിതം’ ടീമിനൊപ്പം യേശുക്രിസ്തു- കൗതുകം നിറച്ച ചിത്രത്തിന് പിന്നിൽ..

ഈസ്റ്റർ ദിനത്തിൽ സിനിമപ്രേമികൾ പ്രതീക്ഷയോടെ കണ്ട ഒരു ചിത്രമാണ് ‘ആടുജീവിതം’ ലൊക്കേഷനിലെ യേശുക്രിസ്തു. പ്രതിസന്ധികൾ തരണം ചെയ്ത് ചിത്രം വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചോ എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷക്ക് കാരണം. എന്നാൽ കാരണം മറ്റൊന്നായിരുന്നു.

ജോർദാനിലെ മരുഭൂമിയിൽ അകപ്പെട്ടുപോയ ‘ആടുജീവിതം’ ടീം, വിരസത മാറ്റാനായി നടത്തിയ ഒരു ഫോട്ടോഷൂട്ട് ആയിരുന്നു ഇത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രം പുറത്ത് വിട്ടത്.

ദുഖഃവെള്ളിക്ക് യേശുവിന്റെ രൂപത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതാണ്ആടുജീവിതം ടീം. ഫോട്ടോഗ്രാഫര്‍ അനൂപ് ചാക്കോയെയാണ് യേശു ക്രിസ്തുവാക്കി ഒരുക്കിയത്.

മേക്കപ്പ് മാന്‍ രഞ്ജിത് അമ്പാടിയും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും കലാസംവിധായകന്‍ പ്രശാന്ത് മാധവും ചേര്‍ന്നാണ് ഇദ്ദേഹത്തെ ഒരുക്കിയത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് ചിത്രം.