ലോക്ക് ഡൗൺ കാലത്തെ പൊടികൈകൾ; ആറാം ക്ലാസുകാരന്റെ ഹോം മെയ്ഡ് കെഎഫ്സിക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത, വീഡിയോ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ വീടുകളിൽ പുതിയ പരീക്ഷണങ്ങളാണ് കുട്ടികൾ അടക്കമുള്ളവർ നടത്തുന്നത്. ഇപ്പോഴിതാ ഒരു ആറാം ക്ലാസുകാരന്റെ കെ എഫ് സി ഉണ്ടാക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ടൈംസ് ബെറി എന്ന് പേരിട്ടിരിക്കുന്ന അദ്വൈത് മാനവിന്റെ യുട്യൂബ് ചാനലിലാണ് പാചക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം നിരവധി ഫോളോവേഴ്‌സിനെയും നേടിക്കഴിഞ്ഞു അദ്വൈത് എന്ന കൊച്ചുമിടുക്കൻ.

കൊറോണക്കാലത്ത് കൈകൾ കഴുകേണ്ടത് എങ്ങനെ എന്ന് മാർഗനിർദ്ദേശങ്ങൾ നൽകുന്ന അദ്വൈതിന്റെ വീഡിയോയ്ക്കും മികച്ച പിന്തുണ ലഭിച്ചിരുന്നു.