സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ്; രോഗവിമുക്തരായത് രണ്ട് പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക്. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ ദുബായിൽ നിന്നും വന്നവരും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

അതേസമയം രണ്ട് പേർ ഇന്ന് രോഗമുക്തരായി. കാസർകോട് ജില്ലയിൽ നിന്നുളള രണ്ടുപേർക്കാണ് രോഗവിമുക്തി. ഇതുവരെ 257 പേർക്കാണ് സംസ്ഥാനത്ത് രോഗവിമുക്തി ലഭിച്ചത്. സംസ്ഥാനത്ത് 67190 പേർ നിരീക്ഷണത്തിലുണ്ട്.