പാടാത്തവരും ഏറ്റുപാടുന്ന ഒരു ജാസി ഗിഫ്റ്റ് മാജിക് – ശ്രദ്ധേയമായി ‘ചിരി’യിലെ ഗാനം

തമാശയുടെ മേമ്പൊടിയുമായി ജോസഫ്‌ പി കൃഷ്ണ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിരി. ഷൈൻ ടൊം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ, അനീഷ്‌ ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്നചിത്രം ഡ്രീം ബോക്സ്‌ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ്‌ കൃഷ്ണ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ‘ചിരി’യിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.

സന്തോഷ് വർമ്മയുടെ വരികൾക്ക് ജാസി ഗിഫ്റ്റ് ഈണം പകർന്നിരിക്കുന്നു. ‘പാടാത്തോനും പാടും’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സുരാജ് എസ് വാസുദേവാണ്.

സുഹൃത്തിന്റെ വിവാഹത്തിന് ക്ഷണിക്കാതെയെത്തുന്ന സഹപാഠി സൃഷ്ടിക്കുന്ന രസകരമായ സംഭവങ്ങളാണ് ചിരി എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌ ദേവദാസാണ്. ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ്‌ പറവൂർ,വിശാൽ, മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി, ഹരീഷ് പേങ്ങ എന്നിവരാണ് മറ്റു താരങ്ങൾ.

Read More: ഇനി ‘ആടുജീവിതം’ ലുക്കിന് വിട; ക്വാറന്റീൻ മുറിയിൽ മിനി ജിം ഒരുക്കി പൃഥ്വിരാജ്

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിൻസ്‌ വിൽസനാണ്. സൂരജ് ഈ എസ് ആണ് എഡിറ്റർ. വിനായക്‌ ശശികുമാർ,സന്തോഷ്‌ വർമ്മ എന്നിവരുടെ വരികൾക്ക് ജാസി ഗിഫ്റ്റും ‌പ്രിൻസ്‌ ജോർജ്ജും സംഗീതം പകർന്നിരിക്കുന്നു. കാസ്റ്റിംഗ്‌ ഡയറക്ടർ- അബു വളയംക്കുളം, സംഘട്ടനം- അഷറഫ്‌ ഗുരുക്കൾ, പശ്ചത്തലസംഗീതം- 4 മ്യൂസിക്ക്‌, കല സംവിധാനം- കോയാസ് വസ്ത്രലാങ്കാരം- ഷാജി ചാലക്കുടി , മേയ്ക്കപ്പ്- റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രൊളർ-ജവേദ്‌ ചെമ്പ്‌, ചീഫ്‌ അസോഷ്യേറ്റ്‌ ഡയറക്ടർ- വിജിത്‌, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌- സുഹൈൽ.

Story highlights- chiri movie video song