തുമ്പിക്കൈ ഉപയോഗിക്കാന്‍ പഠിയ്ക്കുന്ന കുട്ടിയാന; ഒടുവില്‍ ഒരു സന്തോഷ ചിരിയും: വൈറല്‍ വീഡിയോ

June 12, 2020
aby elephant smile when he finally learns to use his trunk

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയേകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് ചില രസക്കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. ഇക്കൂട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന ഒന്നാണ് ആനകളുടെ വീഡിയോ. പ്രത്യേകിച്ച് കുട്ടിയാനകളുടെ ചില കൗതുകക്കാഴ്ചകള്‍.

പിച്ചവയ്ക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് വൈറലായത്. വീണ്ടും ശ്രദ്ധ നേടുകയാണ് ഒരു കുട്ടിയാന. തുമ്പിക്കൈകൊണ്ട് ഭക്ഷണം എടുത്ത് കഴിയ്ക്കാന്‍ പരിശീലിയ്ക്കുകയാണ് ആനക്കുട്ടി. അമ്മ ആനയേയും സമീപത്ത് കാണാം. പലവട്ടം പരിശ്രമിച്ച ശേഷമാണ് തുമ്പിക്കൈ ഉപയോഗിക്കാന്‍ കുട്ടിയാനയ്ക്ക് സാധിയ്ക്കുന്നത്. വീഡിയോയുടെ അവസാനം സന്തോഷഭരിതമായ കുട്ടിയാനയുടെ മുഖവും ദൃശ്യമാകുന്നുണ്ട്.

Read more: പലവട്ടം വീണിട്ടും തളര്‍ന്നില്ല; ഒടുവില്‍ പടിക്കെട്ടിലൂടെ കൊച്ചുമിടുക്കന്റെ തകര്‍പ്പന്‍ സ്‌കേറ്റിങ്: വൈറല്‍ വീഡിയോ

കുഞ്ഞു തുമ്പിക്കൈയും ചെവികളുമെക്കയായി കുഞ്ഞന്‍ ആനകള്‍ സാധാരണ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കാറുണ്ട്. സസ്തനികളില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലം ആനയുടേതാണ്. അതായത് 630 മുതല്‍ 660 ദിവസങ്ങള്‍ വരെയെടുക്കും ഒരു കുട്ടിയാനയുടെ ജനനത്തിന്. ജനിക്കുമ്പോള്‍ 90 മുതല്‍ 115 കിലോഗ്രാം വരെയായിരിയ്ക്കും ആനക്കുട്ടിയുടെ ഭാരം. ജനിച്ച് അരമണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും കുട്ടിയാനകള്‍ അമ്മയാനയുടെ സഹായത്താല്‍ സ്വന്തം കാലില്‍ നില്‍ക്കും. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കുട്ടിയാനയ്ക്ക് പരസഹായം പോലും വേണ്ട.

Story highlights: Baby elephant smile when he finally learns to use his trunk