കൊറോണക്കാലത്ത് കുട്ടികൾക്ക് നൽകാം ലാളനയോടൊപ്പം ആരോഗ്യകരമായ നിർദ്ദേശങ്ങളും

kids

കൊവിഡ് കാലത്ത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന അതേ പിന്തുണയും കരുതലും കുട്ടികള്‍ക്കും കൊടുക്കേണ്ടതാണ്. ഒരുപക്ഷെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണന അവര്‍ക്ക് കൊടുക്കേണ്ടതുമാണ്. കുട്ടികൾക്ക് കൊടുക്കേണ്ട നിർദ്ദേശങ്ങളെപ്പറ്റി ആരോഗ്യവകുപ്പ് പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ലാളനയോടൊപ്പം ആരോഗ്യകരമായ സംസാരവുമാകാം

  • കൊവിഡിനെപറ്റി സംസാരിക്കുമ്പോള്‍ ഇതിനു കാരണമാകുന്ന രോഗാണുവിനെപറ്റിയും രോഗലക്ഷണങ്ങളെ പറ്റിയും പ്രതിരോധ നിയന്ത്രണ മാര്‍ഗ്ഗങ്ങളെപറ്റിയും കൂടുതലായി സംസാരിക്കുക.
  • രോഗം പകരുന്ന രീതിയെ കുറിച്ച് നിര്‍ബന്ധമായും പറഞ്ഞുകൊടുക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതാണ്.

  • കുട്ടികളോട് സംസാരിക്കുമ്പോള്‍ രോഗത്തെ പറ്റി തികച്ചും ശാസ്ത്രീയമായ കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊടുക്കാന്‍ ശ്രദ്ധിക്കുക
  • തികച്ചും പോസിറ്റീവായി കൈകഴുകല്‍ പോലുളള രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് ഊന്നല്‍കൊടുത്ത് സംസാരിക്കേണ്ടതാണ്.
  • മുതിര്‍ന്ന കുട്ടികളില്‍ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  • സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും കുട്ടികളുടെ ഇടയില്‍ പറഞ്ഞു പ്രചരിപ്പിക്കാതിരിക്കുക
  • വ്യക്തിശുചിത്വത്തിനു ഊന്നല്‍കൊടുക്കേണ്ടതാണ്.
  • ശരിയായ ചുമശീലങ്ങള്‍ കുട്ടികളില്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  • രോഗപകര്‍ച്ച തടയുന്നതിനായി കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ട്പോകുന്നത് ഒഴിവാക്കുക
  • രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ചികിത്സ തേടേണ്ടതാണ്.

ശ്രദ്ധിക്കുക !

കുട്ടികള്‍ നാടിന്‍റെ സ്വത്താണ്‌. കൊവിഡു കാലത്ത് അവര്‍ക്കും വേണം കരുതല്‍. കുട്ടികള്‍ക്കു വേണ്ട മാനസിക പിന്തുണയും സ്നേഹവും അളവില്ലാതെ നമുക്ക് കൊടുക്കാം.

Story Highlights: Covid updates