ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നമ്മൾ തമ്മിൽ മാത്രം; കിംഗ് ഫിഷ് ട്രെയ്‌ലർ

നടനായും തിരക്കഥാകൃത്തായും മലയാളി സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ അനൂപ് മേനോൻ സംവിധായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഫിഷ്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്.

Read also: തൂവെള്ള നിറത്തിൽ പരന്ന് കിടക്കുന്ന മണൽപ്പരപ്പ്; കൗതുക കാഴ്ചകൾക്ക് പിന്നിൽ

ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രതീഷ് വേഗ സംഗീതവും മഹാദേവന്‍ തമ്പി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.