അതിഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍; അതിശയിപ്പിക്കുന്ന നൃത്ത വൈഭവം കൊണ്ട് സൈബര്‍ ലോകത്ത് ശ്രദ്ധ നേടി കൊച്ചുമിടുക്കന്‍

Little boy amazing dance performance

അതിശയിപ്പിക്കുന്ന കലാമികവുകളാണ് പലരേയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയരാക്കുന്നത്. എത്ര അഭിനന്ദിച്ചാലും മതിവരില്ല ചിലരുടെ കഴിവുകളെ. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു നൃത്ത പ്രകടനം സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നു.

ഒരു കൊച്ചുമിടുക്കനാണ് വീഡിയോയിലെ താരം. പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടാണ് ഈ മിടുക്കന്‍ ശ്രദ്ധ നേടുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇത്. അസാധാരണമായ മെയ് വഴക്കത്തോടെയാണ് ബാലന്‍ നൃത്തം ചെയ്യുന്നതും.

Read more: ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ ശരീരം ഭംഗിയായ അലങ്കരിച്ചു നടക്കുന്ന ഞണ്ടുകള്‍

കറങ്ങിയും ചെരിഞ്ഞും കിടന്നും നിന്നുമെല്ലാം വ്യത്യസ്ത സ്‌റ്റെപ്പുകള്‍ ബാലന്‍ കാഴ്ചവയ്ക്കുന്നു. ഡാന്‍സ് ഇഷ്ടപ്പെടാത്തവര്‍ പോലും കണ്ടിരുന്നു പോകും ഈ മിടുക്കന്റെ പ്രകടനം എന്നതാണ് ശ്രദ്ധേയം. ഡാന്‍സിന്റെ ആദ്യം മുതല്‍ അവസാനം വരെ നല്ല എനര്‍ജിയും മിടുക്കന്‍ സൂക്ഷിക്കുന്നു. കലാവൈഭവം കൊണ്ട് കാഴ്ചക്കാരെ അതിശയിപ്പിച്ച ബാലന്റെ പേരും മറ്റ് വിവരങ്ങളും അന്വേഷിക്കുന്നവരുടെ എണ്ണവും ചെറുതല്ല.

Story highlights: Little boy amazing dance performance