ഹൗ ഈസ് ദി ജോഷ്; സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ഒരു കൊച്ചുപട്ടാളക്കാരി

കഴിഞ്ഞ ദിവസം ഉണ്ടായ ഇന്ത്യ- ചൈന ആക്രമണത്തിൽ മരണമടഞ്ഞ ജവാന്മാർക്കായി രാജ്യം ഒന്നായി ആദരമർപ്പിക്കുകയാണ്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ഒരു കൊച്ചുമിടുക്കിയുടെ ടിക് ടോക്ക് വീഡിയോ. ഇന്ത്യൻ ആർമിയുടെ ആരാധകർ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു.

Read also: ഫുട്ബോളിന്റെ വലുപ്പമുള്ള മുട്ട, 66 ദശലക്ഷം പഴക്കം; അമ്പരന്ന് ശാസ്ത്ര ലോകം

ഒരു പട്ടാളക്കാരന്റെ ഉശിരോടെ ‘ഹൗ ഈസ് ദി ജോഷ്’ എന്നും ഹു ആർ വി എന്നുമൊക്കെ ചോദിക്കുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. ടിക് ടോക്ക് വീഡിയോകളിലൂടെ നേരത്തെയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയ കൊച്ചുമിടുക്കിയാണ് ഈ വിഡീയോയിലും പ്രത്യക്ഷപ്പെടുന്നത്.