നവരസ ഭാവങ്ങളിൽ മണിരത്നത്തിന്റെ വെബ് സീരിസ്; ഭാഗമാകാൻ സൂര്യയും അരവിന്ദ് സ്വാമിയും

July 16, 2020

നവരസ ഭാവങ്ങൾ പ്രമേയമാക്കി മണിരത്നം ഒരുക്കുന്ന വെബ്‌ സീരിസ് വരുന്നു. മണിരത്നം നിർമ്മിക്കുന്ന വെബ് സീരിസിലൂടെ ഒൻപത് സംവിധായകരും താരങ്ങളുമാണ് ഒന്നിക്കുന്നത്.

നടന്മാരായ സിദ്ധാർഥ്, അരവിന്ദ് സ്വാമി തുടങ്ങിയവർ ഈ സീരിസിലൂടെ സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. സൂര്യ, വിജയ് സേതുപതി, ജി.വി പ്രകാശ് തുടങ്ങിയവരാണ് വെബ്‌ സീരിസിൽ വേഷമിടുന്നത്.

Read More:വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സുധ കൊങ്കര, ബിജോയ് നമ്പ്യർ, ജയേന്ദ്ര എന്നിവരാണ് മറ്റു സംവിധായകർ. അതേസമയം, മണിരത്നം ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്റെ അണിയറയിലാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ കൃതിയെ ആസ്പദമാക്കിയാണ് ചോളരാജ്യ സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴി വർമാന്റെ കഥ പറയുന്ന ചിത്രം ഒരുങ്ങുന്നത്.

Story highlights-maniratnam’s navarasa web series