ലോകം അസാധാരണമായ പകർച്ചവ്യാധിയോട് പൊരുതുന്ന ഘട്ടത്തിൽ മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം ചെയ്യുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി

doctor

ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്തും ലോക ജനത ഏറെ ആദരവോടെയും നന്ദിയോടെയും ഓർക്കുകയാണ് ലോകം മുഴുവനുമുള്ള ഡോക്ടർമാരെ.

കേരളത്തിൽ കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളെ ശരിയായ ദിശയിൽ കൊണ്ടുപോകുന്നതിൽ നിസ്തുല പങ്കാണ് ആതുരസേവകർ വഹിക്കുന്നത്. ഈ സാഹചര്യത്തിൽ ലോകം മുഴുവനുമുള്ള ഡോക്ടർമാർക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ആദരമർപ്പിക്കുകയാണ് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്ന് ഡോക്ടർമാരുടെ ദിനമാണ്. ലോകം അസാധാരണമായ പകർച്ചവ്യാധിയോട് പൊരുതുന്ന ഘട്ടത്തിൽ ഈ ദിവസത്തിൻ്റെ പ്രാധാന്യം സാധാരണയിലും വലുതാണ്. മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന ആതുരശുശ്രൂഷകരെ ബഹുമാനപുരസ്സരം ഓർക്കാനും നന്ദി പറയാനും ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം.

Read also: ജനിച്ചയുടൻ പാറക്കെട്ടിൽ നിന്നും താഴേക്ക് ചാടി വാത്ത കുഞ്ഞുങ്ങൾ; സാഹസീക വീഡിയോ

കേരളത്തിൽ, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശരിയായ ദിശയിൽ കൊണ്ടുപോകുന്നതിൽ നിസ്തുല പങ്കാണ് ഡോക്ടർമാർ വഹിക്കുന്നത്. സമൂഹം അർപ്പിച്ച വിശ്വാസത്തിനോടും പ്രതീക്ഷയോടും നീതിപുലർത്തിക്കൊണ്ട് എല്ലാ മേഖലകളിലുമുള്ള ഡോക്ടർമാർ അഹോരാത്രം കർമ്മ നിരതരാകുന്നു. അവർക്കെല്ലാം സർക്കാരിനും ജനങ്ങൾക്കും വേണ്ടി ആദരവ് രേഖപ്പെടുത്തുന്നു. ബി.സി റോയിയോടുള്ള ആദരസൂചകമായാണ് ഡോക്ടർമാരുടെ ദിനം ആചരിക്കാൻ രാഷ്ട്രം തീരുമാനിച്ചത്. ഈ മഹാമാരിയുടെ കാലത്ത് വലിയ വെല്ലുവിളികൾ ഏറ്റെടുത്ത്, ഒരുമിച്ച് നിന്ന്, ആത്മാർഥമായ പരിശ്രമങ്ങളിലൂടെ നമുക്ക് മുൻപോട്ട് പോകാം.

Story Highlights: National Doctor’s Day