മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം അനുകരിച്ച് ആവര്‍ത്തന; പെര്‍മോമെന്‍സിന് കൈയടിച്ച് സൈബര്‍ലോകം: വീഡിയോ

Avarthana imitating Pinarayi Vijayan press meet viral video

സമൂഹമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് അപരിചിതമല്ല ആവര്‍ത്തന എന്ന പേര്. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ പ്രസംഗം അനുകരിച്ച് താരമായ ഈ മിടുക്കി വീണ്ടുമെത്തിയിരിക്കുകയാണ് മറ്റൊരു തകര്‍പ്പന്‍ പ്രകടനവുമായി. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇത്തവണ ആവര്‍ത്തന അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്.

കണ്ണട വെച്ച് വെള്ള ഷര്‍ട്ട് ധരിച്ച് മുടിയും നരപ്പിച്ച് പിണറായി വിജയന്റെ ലുക്കും ഈ മിടുക്കി ഏറ്റെടുത്തിരിക്കുന്നു. കൊവിഡ്കാലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുമുള്ള ഒരു ഭാഗമാണ് ആവര്‍ത്തന അനുകരിക്കുന്നത്. അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള പിണറായി വിജയന്റെ മറുപടി അതേരീതിയില്‍ വീഡിയോയില്‍ ആവര്‍ത്തന അനുകരിക്കുന്നു.

Read more: മഴക്കാലമാണ്, സൂക്ഷിക്കുക എലിപ്പനിയെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

‘രാഷ്ട്രീയമായി ആരും കാണരുത് മോളുടെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ട് കമന്റ് ചെയ്യുക.’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ നിയമസഭയിലെ പ്രസംഗം അതേപടി അനുകരിച്ചപ്പോഴും ആവര്‍ത്തനയ്ക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഈ മിടുക്കിയെ നേരിട്ട് വിളിച്ച് അനുകരിക്കുകയും ചെയ്തിരുന്നു.

Story highlights: Avarthana imitating Pinarayi Vijayan press meet viral video