പാട്ടുകളോ നായികമാരോ ഇല്ലാതെ തമിഴകത്ത് ഹിറ്റായ സിനിമ- ‘കൈതി’യുടെ ഓർമ്മ പുതുക്കി കാർത്തി

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങി കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് കൈതി. 2019 ഒക്ടോബർ 25 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത് . നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രം ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഓർമ്മ പുതുക്കുകയാണ് കാർത്തി.

പാട്ടുകളോ നായികമാരോ ഇല്ലാതെ തമിഴ് സിനിമാലോകത്ത് ഒരു ഹിറ്റായി മാറിയ ചിത്രമാണ് കൈതി. ഈ ചിത്രം തെലുങ്കിൽ കൈഡി എന്ന പേരിലാണ് എത്തിയത്. “ഞങ്ങൾ എല്ലാ രാത്രിയും ചിത്രീകരണം നടത്തിയെങ്കിലും എല്ലാവരും ഉത്സാഹഭരിതരായിരുന്നു, ചിത്രത്തിനായി അവരുടെ ഏറ്റവും മികച്ചത് നൽകുന്നതിൽ ആവേശഭരിതരായിരുന്നു! അവിസ്മരണീയമായ സന്തോഷകരമായ അനുഭവം!’ – കാർത്തി ട്വിറ്ററിൽ കുറിക്കുന്നു.

ഡാർക്ക് തീമിൽ അണിയിച്ചൊരുക്കിയ ആക്‌ഷൻ ത്രില്ലറാണ് കൈതി. കാർത്തി, നരേൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ്ബാബു, പ്രഭു, വിവേക് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Read More: ‘നിങ്ങൾ നൽകിയ സ്നേഹവും അനുഗ്രഹവും എന്നെ അതിശയിപ്പിക്കുന്നു’- പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

സത്യൻ സൂര്യൻ ഛായാഗ്രഹണവും സാം സംഗീതവും നിർവഹിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സർവൈവൽ ഗണത്തിൽപെടുന്ന ഗംഭീര റോഡ് മൂവിയാണ് കൈതി.

Story highlights- karthi about kaithi