വീട്ടിലേക്കെത്തിയ പുതിയ അതിഥി; കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് കാർത്തി

സിനിമാവിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള നടൻ കാർത്തി വീട്ടിലേക്കെത്തിയ പുതിയ അതിഥിയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞു പിറന്ന സന്തോഷമാണ് കാർത്തി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ആൺകുഞ്ഞാണ്‌ ജനിച്ചത്. ആശുപത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘പ്രിയ സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ, ദൈവം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചിരിക്കുന്നു. ഈ സന്തോഷകരമായ അനുഭവത്തിലൂടെ ഞങ്ങളെ കൊണ്ടുപോയ ഡോക്ടർമാർക്കും നഴ്സുമാർക്കും എങ്ങനെ നന്ദി പറയണമെന്ന് ഞങ്ങൾക്ക് അറിയില്ല. കുഞ്ഞിന് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണ്’- കാർത്തിയുടെ വാക്കുകൾ.

Read More: ഹൃദയം കീഴടക്കി ഒരു വീഡിയോ; വിവാഹദിനത്തിൽ വധുവിന് സ്നേഹം നിറച്ചൊരു സർപ്രൈസ് ഒരുക്കി വരൻ

2011 ലാണ് കാർത്തിയും രഞ്ജിനിയും വിവാഹിതരായത്. 2013ലാണ് ആദ്യത്തെ കുട്ടി ജനിച്ചത്. മകളുടെ വിശേഷങ്ങൾ കാർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതേസമയം, ഭാഗ്യരാജ് കണ്ണൻ ഒരുക്കുന്ന സുൽത്താൻ എന്ന സിനിമയുടെ തിരക്കിലാണ് താരം. രശ്‌മിക മന്ദാന തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

Story highlights- Karthi turns dad for the second time