‘ഉണർന്നിരുപ്പോഴും സ്വപ്നങ്ങൾ കണ്ട സുഹൃത്തിന്..’- ജോജുവിന്‌ പിറന്നാൾ ആശംസിച്ച് രമേഷ് പിഷാരടി

സമൂഹമാധ്യമങ്ങളിൽ രസകരമായ കുറിപ്പുകളിലൂടെ ശ്രദ്ധേയനാണ് രമേഷ് പിഷാരടി. അടുത്തിടെ പൃഥ്വിരാജിന് പിറന്നാൾ ആശംസിച്ചത് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, നടൻ ജോജു ജോർജിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ജോജുവിനെ കെട്ടിപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.

‘ഉണർന്നിരുപ്പോഴും സ്വപ്നങ്ങൾ കണ്ട, കണ്ട സ്വപ്‌നങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്ന..പിറന്നാളിനും പിറന്നാളിനും ഇടയിൽ തിളക്കം കൂടുന്ന സുഹൃത്തിന് പിറന്നാൾ ആശംസകൾ ജോജു ചേട്ടാ..’- പിഷാരടിയുടെ വാക്കുകൾ. അടുത്ത സുഹൃത്തുക്കളാണ് ജോജുവും രമേഷ് പിഷാരടിയും.

അതേസമയം, ജോജു ജോർജിന്റെ പിറന്നാൾകുടുംബം ആഘോഷമാക്കിയിരിക്കുകയാണ്. നോഹരമായ കേക്കും, മക്കൾ തന്നെ എഴുതി തയ്യാറാക്കിയ ആശംസകളുമായി പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ജോജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 

രമേഷ് പിഷാരടി പൃഥ്വിരാജിന് ജന്മദിനം ആശംസിച്ചതിന് പിന്നാലെ ട്രോളുകളും വന്നിരുന്നു. താരം, മാസങ്ങളായി ഇംഗ്ലീഷ് ഡിക്ഷണറി തപ്പി കണ്ടെത്തിയ വാക്കുകളാണ് എന്നാണ് സമൂഹമാധ്യമങ്ങൾ രസകരമായി ട്രോളിയത്. പൊതുവെ രമേഷ് പിഷാരടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. ക്യാപ്ഷൻ സിംഹം എന്നാണ് പിഷാരടിയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

Read More: പിറന്നാൾ ദിനത്തിൽ പ്രളയബാധിതർക്ക് ഒന്നരക്കോടി രൂപ നൽകി പ്രഭാസ്

ഭാര്യയുടെ പിറന്നാൾ ദിനത്തിലും രസകരമായ ആശംസകളാണ് താരം അറിയിച്ചത്. തന്റെ തോളിൽ ഇരിയ്ക്കുന്ന സ്ത്രീയ്ക്ക് പ്രായമാകുന്നു എന്നാണ് പിഷാരടി കുറിച്ചത്. മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാന രംഗത്തും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു രമേഷ് പിഷാരടി.

Story highlights- ramesh pisharady wishes joju george