ഷേക്സ്പിയർ നാടകം സിനിമയാകുന്നു; രൺവീർ സിംഗ് ഇരട്ടവേഷത്തിലെത്തുന്ന ‘സർക്കസ്’

ബോളിവുഡിലെ ഹിറ്റ് മേക്കറായ രോഹിത് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി രൺവീർ സിംഗ്. ഷേക്സ്പിയർ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ രോഹിത്തും രൺവീറും സിംബയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. സര്‍ക്കസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുഴുനീള കോമഡി ചിത്രമായിരിക്കും. വില്യം ഷേക്സ്പിയറിന്റെ കോമഡി നാടകമായ ദ കോമഡി ഓഫ് ഇറേഴ്സ് ആണ് രോഹിത് ഷെട്ടി സിനിമയാക്കുന്നത്.

ചിത്രത്തിലൂടെ രൺവീർ ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒട്ടേറെ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രത്തിൽ വരുൺ ശർമ്മയും പ്രധാന വേഷത്തിൽ എത്തും. റിപ്പോർട്ടുകൾ അനുസരിച്ച് ജനനസമയത്ത് വേർപിരിഞ്ഞ ഇരട്ടകൾ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നതിനെക്കുറിച്ച് ഹാസ്യാത്മകമായി പങ്കുവയ്ക്കുകയാണ് ചിത്രത്തിലൂടെ.

Read More: 2020 ലെ ആദ്യ ചിത്രം; സിനിമ വിശേഷങ്ങൾ പങ്കുവെച്ച് മംമ്താ മോഹന്‍ ദാസ്

മുകേഷ് തിവാരി, സഞ്ജയ് മിശ്ര, വ്രജേഷ് ഹിർജി, ജോണി ലിവർ എന്നിവരും ജാക്വലിൻ ഫെർണാണ്ടസ്, പൂജ ഹെഗ്‌ഡെ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടുത്ത മാസം സർക്കസ് ഷൂട്ടിംഗ് ആരംഭിക്കും. മുംബൈ, ഊട്ടി, ഗോവ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തുന്നത്. 2021 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുനാണ് പദ്ധതി. റിലയൻസ് എന്റർടൈൻമെന്റുമായി സഹകരിച്ച് ടി-സീരീസാണ് ചിത്രം ഒരുക്കുന്നത്.

Story highlights- ranveer singh next movie