‘ഇതാണെന്റെ പുതിയ സുഹൃത്ത്’- കുതിര സവാരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് തൃഷ

ലോക്ക് ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കുന്ന തിരക്കിലായിരുന്നു തൃഷ. സമൂഹമാധ്യമങ്ങളിൽ സജീവമായതും ലോക്ക് ഡൗൺ സമയത്താണ്. ഇപ്പോഴിതാ, തന്റെ പുതിയ സുഹൃത്തിനെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് തൃഷ. ഷൂട്ടിംഗിൽ നിന്നും ഇടവേള ലഭിച്ച സമയത്ത് കുതിര സവാരി ശീലമാക്കിയ തൃഷ,തന്റെ പ്രിയപ്പെട്ട കുതിരയെയാണ് പരിചയപ്പെടുത്തുന്നത്.

സവാരി നടത്തിയിരുന്ന കുതിരയുടെ ചിത്രത്തിനൊപ്പം ‘ഇതാണെന്റെ ബൂ’ എന്ന് പരിചയപ്പെടുത്തുകയാണ് താരം. കുതിര സവാരിക്ക് പുറമെ നിരവധി സാഹസികമായ കാര്യങ്ങളും തൃഷ പരീക്ഷിച്ചിരുന്നു. മുൻപ് സ്‌കൂബാ ഡൈവിങ് നടത്തുന്നതും, 1,168 അടി ഉയരത്തിൽ നിന്ന് ഒരു ബേസ്ബോൾ ഗെയിം കാണുന്നതും പങ്കുവെച്ചിരുന്നു.

Read More: മിസിസ്സിലേക്ക് ഒരുനാൾ ദൂരം- മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ച് കാജൽ

View this post on Instagram

Say hi to my boo🐎😍 #SkysYourLimit

A post shared by Trish (@trishakrishnan) on

അടുത്തിടെ ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ചെടികൾ നടുന്ന ചിത്രം തൃഷ പങ്കുവെച്ചിരുന്നു. അതേസമയം, പ്രേം കുമാർ സംവിധാനം ചെയ്ത 96ൽ ജാനുവായി എത്തിയതിന് ശേഷം തൃഷ തിരക്കിലാണ്. മണിരത്നത്തിന്റെ ചരിത്ര സിനിമയായ പൊന്നിയിൻ സെൽവനിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നതിനൊപ്പം ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിൽ മോഹൻലാലി നായികയായും താരം വേഷമിടുന്നുണ്ട്. ഗൗതം മേനോന്റെ 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമായ ‘കാർത്തിക് ഡയൽ സെയ്ത യെന്നി’ലാണ് താരം ഒടുവിൽ അഭിനയിച്ചത്.

Story highlights- thrisha Sharing a picture of the horse she has been riding