വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്- നായികയായി നിത്യ മേനോൻ

മലയാളത്തിൽ രണ്ടാമത്തെ ചിത്രം ചെയ്യാനായുള്ള തയ്യാറെടുപ്പിലാണ് തമിഴ് താരം വിജയ് സേതുപതി. മാർക്കോണി മത്തായി ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് എത്തിയത്. ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിത്യ മേനോനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്.

ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ വിജയ് സേതുപതി ഒപ്പുവെച്ചു.ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു. ഒന്നര വർഷം മുൻപ് തന്നെ താരങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. 2020ന്റെ തുടക്കത്തിൽ സിനിമ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു.

Read More: ‘ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് ഒരിക്കലും പറയാൻ കഴിയില്ല’- ലോക്ക് ഡൗൺ കാലത്ത് പാചകവും കൃഷിയും പഠിച്ച സന്തോഷം പങ്കുവെച്ച് ആൻഡ്രിയ

കോളാമ്പി, ആറാം തിരുകൽപ്പന എന്നെ ചിത്രങ്ങളാണ് നിത്യ മേനോൻ നായികയായി റിലീസ് ചെയ്യാനുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം ഇൻഡോർ ഷൂട്ടിംഗുകൾ ആദ്യം പൂർത്തിയാക്കാനാണ് തീരുമാനം. സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത, ജോസഫ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ മനീഷ് മാധവൻ തുടങ്ങിയവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലുണ്ട്. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- vijay sethupathy’s next malayalam movie