പ്രണയം പങ്കുവെച്ച് ബൊമ്മിയും മാരനും-‘കാട്ടു പയലേ’ വീഡിയോ ഗാനം

ഒടിടി റിലീസുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സൂര്യ നായകനായ ‘സൂരറൈ പോട്ര്’. ചിത്രത്തിനൊപ്പം പാട്ടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ലിറിക്കൽ വീഡിയോയിലൂടെ തന്നെ ആളുകൾ ഹൃദയത്തിലേറ്റിയ ‘കാട്ടു പയലേ’ എന്ന ഗാനത്തിന്റെ വീഡിയോ എത്തിയിരിക്കുകയാണ്.

നെടുമാരന്റെയും ബൊമ്മിയുടെയും പ്രണയമാണ് കാട്ടു പയലേ ഗാനത്തിന്റെ പ്രത്യേകത. സൂര്യയും അപർണ ബാലമുരളിയുമാണ് ഗാനരംഗത്തിലുള്ളത്. സ്നേഹന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. ധീ ആണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ വെയ്യോം സില്ലി’ എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജി വി പ്രകാശാണ് ഈ ഗാനത്തിനും ഈണം പകർന്നിരിക്കുന്നത്. 2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ 70 കുട്ടികൾക്ക് സൗജന്യ വിമാനയാത്രയും ഒരുക്കിയിരുന്നു.

Read More: ഷൂട്ടിംഗ് സെറ്റിൽ അഭിനയം മാത്രമല്ല, പാട്ടുമുണ്ട്- ശ്രദ്ധനേടി നിത്യ മേനോന്റെ വീഡിയോ

സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരറൈ പോട്ര്’. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം.

Story highlights- kattu payale video song