കിം കിം പാട്ടിന് ചുവടുവെച്ച് ബോബി ചെമ്മണ്ണൂർ; ഒപ്പം സ്റ്റാർ മാജിക് താരങ്ങളും- ശ്രദ്ധനേടി വീഡിയോ

ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ പാടി അഭിനയിച്ച കിം കിം ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ദിനംപ്രതി ഒട്ടേറെ കുട്ടികളാണ് മഞ്ജുവിന്റെ ചുവടുകൾ അനുകരിച്ച് വീഡിയോ പങ്കുവയ്ക്കുന്നത്. താരപുത്രികളും മഞ്ജു വാര്യരുടെ കിം കിം ചലഞ്ചിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ, കേരളത്തിലെ പ്രസാദ വ്യവസായി ബോബി ചെമ്മണ്ണൂരും കിം കിം പാട്ടിന് ചുവടുവയ്ക്കുകയാണ്.

ഫ്‌ളവേഴ്‌സ് ടി വിയിലെ ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക്ക് വേദിയിലെത്തിയതായിരുന്നു ബോബി ചെമ്മണ്ണൂർ. വ്യവസായി എന്നതിനപ്പുറം രസകരമായ അനുഭവകഥകളും കൗണ്ടർ മേളവുമായാണ് സ്റ്റാർ മാജിക്കിൽ ബോബി ചെമ്മണ്ണൂർ എത്തിയത്. അദ്ദേഹത്തിന്റെ വരവ് ആഘോഷമാക്കിയ വേദിയിൽ സ്റ്റാർ മാജിക്കിന്റെ താര സുന്ദരിമാർക്കൊപ്പമാണ് ബോബി ചെമ്മണ്ണൂർ ചുവടുവെച്ചത്.

Read More: പ്രണയപൂർവ്വം ‘അനുഗ്രഹീതൻ ആന്റണി’- ട്രെയ്‌ലർ പങ്കുവെച്ച് മമ്മൂട്ടി

വളരെ വേഗം തന്നെ അദ്ദേഹത്തിന്റെ രസികൻ നൃത്ത വീഡിയോ ശ്രദ്ധനേടുകയും ചെയ്തു. നൃത്തവും പാട്ടും കോമഡിയുമായി സ്റ്റാർ മാജിക് വേദിയിൽ സജീവമായിരുന്നു ബോബി ചെമ്മണ്ണൂർ. മാത്രമല്ല, ബോബി ചെമ്മണ്ണൂരിനായി അദ്ദേഹത്തിന്റെ അപരനേയും ഫ്‌ളവേഴ്‌സ് ടി വി, സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിച്ചിരുന്നു. ബോബി ചെമ്മണ്ണൂർ എത്തിയ എപ്പിസോഡുകൾ യൂട്യൂബിലും ഹിറ്റാണ്.

Story highlights- boby chemannur viral video