ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയില്‍ ബോബി ചെമ്മണ്ണൂരിനൊപ്പം ഒരു രസികന്‍ അപരനും: വീഡിയോ

Boby Chemmanur in Flowers Star Magic

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളുടെ കുസൃതികളും ചിരി നിറയ്ക്കുന്ന സുന്ദര നിമിഷങ്ങളും ഗെയിമുകളുടെ ആവേശവുമെല്ലാം ഹൃദയത്തിലേക്ക് ആവാഹിക്കാറുണ്ട് പ്രേക്ഷക ലക്ഷങ്ങള്‍.

ചാരിറ്റിയിലൂടെ അനേകര്‍ക്ക് മാതൃകയായി തീര്‍ന്ന ബോബി ചെമ്മണ്ണൂരും ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയിലെത്തി. താരക്കൂട്ടങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തും വിശേഷങ്ങള്‍ പങ്കുവെച്ചും ബോബി ചെമ്മണ്ണൂര്‍ പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി.

Read more: മൂന്ന് തവണ കപ്പലില്‍ ആഴക്കടലില്‍ മുങ്ങിയിട്ടും മരണത്തെ അതിജീവിച്ച പൂച്ച; ഇത് ‘അണ്‍സിങ്കബിള്‍ സാം’

എന്നാല്‍ സ്റ്റാര്‍ മാജിക് വേദിയില്‍ ബോബി ചെമ്മണ്ണൂരിനെ കാത്ത് മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ടായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു അപരന്‍. വെറും അപരനല്ല, ബോബി ചെമ്മണ്ണൂരിന്റെ നിപ്പും നടപ്പും നോട്ടവും സ്‌റ്റൈലും സംസാര ശൈലിയുമെല്ലാം അതേപടി പകര്‍ത്തിയ അപരന്‍.

കലാഭവന്‍ മധു ആണ് വേദിയില്‍ ബോബി ചെമ്മണ്ണൂരിന്റെ അപരനായെത്തിയത്. ഇരുവരും തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ കാഴ്ചക്കാരിലും കൗതുകം നിറയ്ക്കുന്നു. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് പരിപാടിയുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍കൂടിയാണ് കലാഭവന്‍ മധു എന്നതും ശ്രദ്ധേയമാണ്.

Story highlights: Boby Chemmanur in Flowers Star Magic