കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’

Mukkala Mukkabala Fusion in Flowers Top Singer

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് സംഗീതം എന്ന വിസ്മയം. ലോകമലായളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ എന്ന സംഗീതപരിപാടിയും ഏറെ പ്രിയപ്പെട്ടതാണ്. പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുട്ടിപ്പാട്ടുകാരുമായി രണ്ടാം സീസണ്‍ ടോപ് സിംഗര്‍ 2 മുന്നേറുന്നു. മികച്ച സംഗീതപ്രകടനങ്ങളാണ് ഓരോ എപ്പിസോഡിലും ടോപ് സിംഗര്‍ 2-ല്‍ നിറയുന്നതും.

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 വേദിയെ സംഗീതസാന്ദ്രമാക്കിയ ഒരു ഫ്യൂഷന്‍ വിസ്മയം ശ്രദ്ധ നേടുകയാണ്. ആട്ടം കലാസമിതിയും ഫ്‌ളവേഴ്‌സ് ടോപ് ബാന്‍ഡും ചേര്‍ന്നൊരുക്കിയ ഈ സംഗീതക്കാഴ്ച ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്നു. മുക്കാല മുക്കാബല എന്ന ഗാനത്തിനാണ് ഫ്യൂഷന്‍ വിസ്മയമൊരുക്കിയത്.

Read more: യുവയുടെ പാട്ടിന് ചുവടുവെച്ച് മൃദുല; പ്രണായര്‍ദ്രം ഈ നിമിഷം: വീഡിയോ

സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്‌മാന്റെ വിസ്മയത്തില്‍ പിറന്നതാണ് ‘മുക്കാല മുക്കാബല…’ എന്ന ഗാനം. 1994-ല്‍ തിയേറ്ററുകളിലെത്തിയ ‘കാതലന്‍’ എന്ന ചിത്രത്തിലെ ഈ ഗാനം മികച്ച സ്വീകാര്യത നേടിയിരുന്നു. ഇന്ത്യന്‍ സംഗീതരംഗത്തുതന്നെ ശ്രദ്ധ നേടിയ ‘മുക്കാല മുക്കാബല..’ എന്ന ഗാനത്തിന് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ഏറെയാണ്.

Story highlights: Mukkala Mukkabala Fusion in Flowers Top Singer