രോഗത്തെയും പ്രായത്തേയും ഇടിച്ച് തോൽപ്പിച്ച് ഒരു മുത്തശ്ശി; പ്രചോദനമാണ് ഈ ജീവിതം

March 4, 2021
75 year old boxer fights for her health

പ്രായത്തിന്റെ പരിമിതികളെ ഇടിച്ച് തോൽപ്പിക്കുകയാണ് എഴുപത്തിയഞ്ച് വയസുകാരിയായ നാൻസി വാൻ ഡെർ സ്ട്രാക്റ്റൻ. തുർക്കി സ്വദേശിയായ ഈ മുത്തശ്ശി പാർക്കിൻസൺസ് രോഗത്തിന് അടിമയാണ്. ആറു വർഷങ്ങൾക്ക് മുമ്പാണ് ഈ മുത്തശ്ശിയ്ക്ക് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചത്. അന്ന് മുതൽ ചികിത്സയുടെ ഭാഗമായി ബോക്സിങ് പരിശീലിക്കുകയാണ് ഈ മുത്തശ്ശി.

നോൺ കോൺടാക്റ്റ് ബോക്‌സിങ് രീതികളാണ് നാൻസി മുത്തശ്ശി പരിശീലിക്കുന്നത്. ഇത് ഒരു പരിധിവരെ ഈ രോഗത്തെ പിടിച്ചുനിർത്തുമെന്നും രോഗത്തിന്റെ കാഠിന്യം കുറയ്ക്കുമെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഇങ്ങനെ ബോക്സിങ് പരിശീലിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുമെന്നും പഠനങ്ങളിൽ പറയുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഈ മുത്തശ്ശി നോൺ കോൺടാക്റ്റ് ബോക്സിങ് പരിശീലനത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ഇത് ഒരുപരിധിവരെ രോഗത്തിന് ശമനം നല്കുന്നുണ്ടെന്നാണ് നാൻസി മുത്തശ്ശിയും അഭിപ്രായപ്പെടുന്നത്.

Read also:കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…

അതേസമയം ഇത്രയും പ്രായമുള്ള മുത്തശ്ശി ബോക്സിങ് പരിശീലിക്കാനായി ജിമ്മിൽ എത്തിയതുകണ്ട് ആദ്യമൊക്കെ ആളുകൾ അത്ഭുതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും മികച്ച പിന്തുണയാണ് നൽകുന്നതെന്നാണ് നാൻസി മുത്തശ്ശി പറയുന്നത്. വീട്ടുപകരണങ്ങളിൽ ഡിസൈനിങ് പെയിന്റിങ് വർക്കുകൾ ചെയ്താണ് നാൻസി മുത്തശ്ശി ജീവിതച്ചിലവ് കണ്ടെത്തുന്നത്. എന്തായാലും ജിമ്മിൽ പോകാൻ തുടങ്ങിയതോടെ കൂടുതൽ ഊർജ്ജസ്വലത ലഭിച്ചതായും ജോലികൾ നന്നായി ചെയ്യാൻ കഴിയുന്നുണ്ടെന്നുമാണ് മുത്തശ്ശി പറയുന്നത്.

Story Highlights: 75 year old boxer fights for her health