നടൻ റിസബാവ അന്തരിച്ചു

ചലച്ചിത്ര നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻ ഹരിഹർനഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് റിസബാവ. 1966 സെപ്റ്റംബർ 24 ന് കൊച്ചിയിൽ ജനിച്ച റിസബാവ 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്.

ആദ്യ ചിത്രം റീലീസ് ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ 1990-ൽ റിലീസ് ചെയ്ത ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ പാർവതിയുടെ നായകനായാണ് റിസബാവയുടെ തുടക്കം. നായകനായി തുടക്കമെങ്കിലും വില്ലൻ വേഷങ്ങളിലാണ് റിസബാവ തിളങ്ങിയത്.

Read More: ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു- മികച്ച നടന്മാരായി പൃഥ്വിരാജും ബിജു മേനോനും; മികച്ച ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’

ഒട്ടേറെ സിനിമകൾക്ക് പുറമെ ടെലിവിഷൻ പാരമ്പരകളിലും റിസബാവ വേഷമിട്ടു. മലയാളത്തിൽ ഇതുവരെ 150-ലധികം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.

Story highlights- actor risabava passed away