നിങ്ങൾ ശരിക്കും അന്ധനാണോ?- ത്രില്ലടിപ്പിക്കാൻ ഭ്രമം എത്തുന്നു- വിഡിയോ

നടനായും നിര്‍മാതാവായും സംവിധായകനായും ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ആണ് ഭ്രമം. ഇന്ത്യയില്‍ ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും . ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസും ചിത്രത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യമായി ഇന്ത്യയിൽ ഹൈബ്രിഡ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്.

പൃഥ്വിരാജ് സുകുമാരനോടൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എ പി ഇന്റര്‍നാഷ്ണലിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മംമ്താ മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ശങ്കര്‍. ജഗദീഷ്, സുധീര്‍ കരമന, റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ഭ്രമം എന്ന ചിത്രത്തില്‍.

Read More: ‘അഭിനയ സിദ്ധിയുടെ വേറൊരു തലം രാഘവേട്ടൻ നമ്മെ കാണിച്ചു തരുന്നുണ്ട്’- ‘പത്തൊൻപതാം നൂറ്റാണ്ടി’ൽ രാഘവനും

ശരത് ബാലന്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണത്തിലൂടെ ശ്രദ്ധേയനായ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭ്രമത്തിനുണ്ട്.

Story highlights- bhramam short promo