പിറന്നാള്‍ ആശംസിച്ചവര്‍ക്ക് നന്ദിയുമായി അലംകൃത; മകളുടെ ശബ്ദ സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്

Prithviraj Sukumaran shares Ally's audio message

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ ആലിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധിപ്പേര്‍ കുട്ടിത്താരത്തിന് ആശംകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തി. ഇപ്പോഴിതാ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദിയുമായെത്തിയിരിക്കുകയാണ് ആലി. പൃഥ്വിരാജ് ആണ് മകളുടെ ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Read more: കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും: അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

ആലിയുടെ ചിത്രം പങ്കവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ നേര്‍ന്നത്. വളരെ അപൂര്‍വമായി മാത്രമാണ് മകളുടെ ചിത്രങ്ങള്‍ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. പ്രത്യേകിച്ച് പിറന്നാള്‍ ദിനങ്ങളില്‍ മാത്രം.

അലംകൃത എന്നാണ് ആലിയുടെ യഥാര്‍ത്ഥ പേര്. ‘നിന്നെയോര്‍ത്ത് ഡാഡയും മമ്മയും അഭിമാനിക്കുന്നു. പുസ്തകത്തോടുള്ള നിന്റെ ഇഷ്ടവും ലോകത്തോടുള്ള സ്നേഹവും നിനക്കൊപ്പം വളരട്ടെ’ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചത്.

Story highlights: Prithviraj Sukumaran shares Ally’s audio message