amala paul

‘കുഞ്ഞ് അമല പപ്പയെ ഒരുപാട് മിസ് ചെയ്യുന്നു’- വൈകാരികമായ കുറിപ്പുമായി അമല പോൾ

ലോക്ക് ഡൗൺ ദിനങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന തിരക്കിലാണ് അമല പോൾ. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിച്ചും പഴയ ഓർമ്മകൾ പങ്കുവെച്ചും അമല പോൾ തിരക്കിലാണ്. അച്ഛന്റെ പിറന്നാൾ ദിനത്തിൽ വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് താരം. ജനുവരിയിലായിരുന്നു അമലയുടെ അച്ഛൻ മരിച്ചത്. 'ഞാനും ജിതുവും ഇപ്പോഴാണ് പപ്പയെ ഇത്രമാത്രം അടുത്തറിയുന്നത് ....

‘എന്റെ പൊന്നോ നമിച്ചു, ഇതിന്റെ പകുതി സ്പിരിറ്റെങ്കിലും എനിക്കുണ്ടായിരുന്നെങ്കിൽ’- അമല പോളിനെയും അമ്പരപ്പിച്ച സോഷ്യൽ മീഡിയ താരം

കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ശർവാനി എന്ന പെൺകുട്ടി. ഇൻസ്റ്റാഗ്രാമിൽ പതിവായി ലൈവിൽ വരുന്ന ശർവാനി വിമർശകർക്ക് നൽകുന്ന മറുപടിയിലൂടെയാണ് ശ്രദ്ധ നേടിയത്. എത്ര മോശം കമന്റാണെങ്കിലും വളരെ സംയമനത്തോടെ രസകരമായ രീതിയിലാണ് ശർവാനി പ്രതികരിക്കാറുള്ളത്. മോശം കമന്റുകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാറുള്ള നടി അമല പോളിനെയും അമ്പരപ്പിച്ചിരിക്കുകയാണ് ശർവാനി തന്റെ വീഡിയോകളിലൂടെ. ശർവാനിയുടെ രസകരമായ...

അമല പോളിന്റെ ‘ആടൈ’ ബോളിവുഡിലേക്ക്; കാമിനിയാകാൻ ശ്രദ്ധ കപൂർ

അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലിവിളി നിറഞ്ഞതും ശക്തവുമായ കഥാപാത്രമാണ് 'ആടൈ' സിനിമയിലെ കാമിനി. നിരൂപക പ്രശംസ നേടിയ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിൽ നടി ശ്രദ്ധ കപൂർ നായികയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രത്ന കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അമല പോളായിരുന്നു കേന്ദ്ര കഥാപാത്രം. അമലയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്....

‘വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുകയാണ്’- അമല പോൾ

അപ്രതീക്ഷിതമായാണ് നടി അമല പോളിന്റെ പിതാവ് അന്തരിച്ചത്. സിനിമ തിരക്കാലുകളിൽ നിറഞ്ഞു നിന്ന അമലയ്ക്കും കുടുംബത്തിനും അച്ഛന്റെ മരണം വലിയൊരു ആഘാതമായിരുന്നു. വിഷാദത്തിലേക്ക് കൂപ്പുകുത്തുമായിരുന്ന അവസ്ഥയെക്കുറിച്ച് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനസ് തുറക്കുകയാണ് അമല പോൾ. 'രക്ഷകർത്താവിലൊരാളെ നഷ്‌ടപ്പെടുന്നത് വിവരിക്കാൻ കഴിയാത്ത ഒരു വികാരമാണ്..ഇതൊരു വീഴ്ചയാണ്, മാത്രമല്ല നിങ്ങൾ അജ്ഞാതമായ ഇരുട്ടിലേക്ക് പോകാനും ...

പർവീൺ ബാബിയാകാൻ അമല പോൾ ബോളിവുഡിലേക്ക്

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ താര റാണിയായ നടിയാണ് അമല പോൾ . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും ബോൾഡ് വേഷങ്ങളിലൂടെയും ശക്തമായ സാന്നിധ്യമായി മാറിയ അമല പോൾ ബോളിവുഡിൽ ചേക്കേറാനൊരുങ്ങുന്നു. ഒരു അഭിമുഖത്തിൽ അമല പോൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടി പർവീൺ ബാബിയുടെ ജീവിതം ഇതിവൃത്തമാകുന്ന വെബ് സീരിസിലാണ് അമല പോൾ വേഷമിടുന്നതെന്നാണ്...

ആക്ഷൻ രംഗങ്ങളുമായി അമല പോൾ; ‘അതോ അന്ത പറവ പോലെ’ ട്രെയ്‌ലർ

മലയാളിയെങ്കിലും അമല പോളിനു മികച്ച അവസരങ്ങൾ ലഭിച്ചത് തമിഴകത്താണ്. ശക്തമായ സ്ത്രീ കേന്ദ്രികൃത കഥാപാത്രങ്ങളാണ് അമല തുടർച്ചയായി അവതരിപ്പിക്കുന്നത്. 'ആടൈ' ആണ് ഒടുവിൽ അമലയുടേതായി പുറത്ത് വന്നത്. ചിത്രം സൂപ്പർ ഹിറ്റ് ആയതിനു പിന്നാലെ അമലയുടെ അടുത്ത ചിത്രമായ 'അതോ അന്ത പറവ പോലെ' യിലെ ട്രെയ്‌ലർ പുറത്ത് വന്നിരിക്കുകയാണ്. പുതിയ ചിത്രത്തിലും ശക്തമായ വേഷമാണ് അമല അവതരിപ്പിക്കുന്നത്....

ലുങ്കി ഉടുത്ത് അമലാ പോൾ; ചിത്രം ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമലാ പോൾ. മലയാളത്തിലും തമിഴിലുമായി തിരക്കുള്ള നടിയായി നിൽക്കുന്ന അമലയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ലുങ്കി ഉടുത്ത് പുഴക്കടവിൽ നിൽക്കുന്ന താരത്തിന്റെ ചിത്രം അമല തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും. ചിത്രത്തിന് അടികുറുപ്പായി 'ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ എല്ലാവരും  കഴിക്കുന്നത് അപ്പവും  മീൻ കറിയും കള്ളുമൊക്കെയാണെന്നും...

പ്രേക്ഷകരെ ഞെട്ടിച്ച ‘രാക്ഷസ’നിലെ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിന്റെ യഥാര്‍ത്ഥ മുഖം ഇതാ

പ്രേക്ഷകരെ ഞെട്ടിച്ച 'രാക്ഷസന്‍' എന്ന തമിഴ് ചിത്രത്തിലെ വില്ലന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമ റിലീസ് ചെയ്ത് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വില്ലന്റെ മുഖം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. ക്രൂരനായ വില്ലനെ അവതരിപ്പിച്ച നടന്‍ ആരാണെന്നുള്ള സംശയങ്ങള്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിലും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഒരു പ്രത്യേക ചടങ്ങ് തന്നെ...

‘ആത്മാവും ജീവിതവും സമർപ്പിച്ച് പൃഥ്വി’; ‘ആടുജീവിത’ത്തിന്റെ വിശേഷങ്ങളുമായി അമല

നടനായും സംവിധായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. 'ലൂസിഫർ' എന്ന ചിത്രത്തിന്റെ സംവിധാനവുമായി വെള്ളിത്തിരയിലെ തിരക്കുകളിലൂടെ നടന്നു നീങ്ങുന്ന പൃഥ്വിയുടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അമല പോൾ. ബ്ലെസി സംവിധായകനായി എത്തുന്ന ആടുജീവിതം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് പൃഥ്വിരാജാണ്. ചിത്രത്തിൽ എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, തുടങ്ങി നിരവധി...

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അമല പോൾ…

ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അമല പോൾ പിന്നീട് തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിധ്യം ഉറപ്പിച്ചിരുന്നു.  എന്നാൽ  ബോളിവുഡ് താരം അർജുൻ രാംഗോപാലിനൊപ്പം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് താരമിപ്പോൾ. നരേഷ് മൽഹോത്രയാണ് അമലയുടെ ആദ്യ ബോളിവുഡ് ചിത്രം സംവിധാനം ചെയുന്നത്. റൊമാന്റിക് ത്രില്ലറായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് ഹിമാലയത്തിൽവെച്ചാണ്. നല്ല...

Latest News

ഹൃദയാരോഗ്യത്തിനും മാനസീകാരോഗ്യത്തിനും ബെസ്റ്റാണ് കരിക്കിൻ വെള്ളം

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും ഇന്ന് സുലഭമാണ്. ചൂടുകാലത്ത് ഇളനീര് കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്....