അനന്തരം: പ്രളയം തകർത്ത രാജേഷിന്റെ ജീവിതത്തിന് അടിത്തറ പാകാൻ ഖത്തർ മലയാളികളുടെ കൈത്താങ്ങ്

ജീവിത പ്രതിസന്ധികളിൽ പൊരുതി വിജയിക്കാൻ കനിവ് തേടുന്നവർക്കായി ലോകമലയാളികളുടെ സഹായമെത്തിക്കുകയാണ് അനന്തരം. അശരണരായ രോഗികൾക്ക് താങ്ങാകുന്നതിനൊപ്പം വിവിധ ഇടങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു ഈ കനിവ് നിറഞ്ഞ പരിപാടി.

കേരളം നടുങ്ങിയ പ്രളയത്തിൽ സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട ഒട്ടേറെ പേരിൽ ഒരാളാണ് നിലമ്പൂർ സ്വദേശിയായ രാജേഷ്. പ്രളയനാന്തരം എല്ലാം നഷ്ടമായവർക്ക് സഹായമെത്തിക്കാനുള്ള വിവിധ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അത്തരം സഹായങ്ങൾ എത്തിപ്പെടാത്ത ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ഇവരുടേത്. ഇപ്പോൾ നഷ്‌ടമായ വീടിനു സമീപം ഒരു ഷെഡിൽ താമസിക്കുന്ന രാജേഷിനും കുടുംബത്തിനും വലിയൊരു കൈത്താങ്ങ് അനന്തരത്തിലൂടെ ലഭിച്ചിരിക്കുകയാണ്.

ഖത്തറിൽ നിന്നുള്ള നഴ്സ് അസോസിയേഷനായ FINQ രാജേഷിനും കുടുംബത്തിനും വീട് വയ്ക്കാനായി 5 ലക്ഷം രൂപ കൈമാറിയിരിക്കുകയാണ്. മൂന്നു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് അനന്തരം ടീം ഉദ്ദേശിക്കുന്നത്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

അനന്തരം: അഞ്ജലി മോൾക്ക് എഴുന്നേറ്റ് നടക്കാൻ വേണം സുമനസുകളുടെ സഹായം

മഹാരോഗങ്ങളോട് പൊരുതി ജയിച്ചവർക്ക് ലോകമലയാളികൾ കൈത്താങ്ങുമായി  എത്തുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അനന്തരം. സഹജീവികൾക്ക് ജീവിതവഴികളിൽ ആശ്വാസത്തിന്റെ നറുതിരി നാളമായി മാറിയിരിക്കുകയാണ് ഇന്ന് അനന്തരം.

വയനാട് സ്വദേശിനിയായ അഞ്ജലി ലക്ഷ്മി ജനിച്ച കാലം മുതൽക്കേ  ആശുപത്രികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അഞ്ജലിയുടെ അമ്മ ഗർഭിണിയായിരിക്കുമ്പോൾ കൃത്യസമയത്ത് സിസേറിയൻ ചെയ്യാത്തതുമൂലം കുട്ടിയുടെ ഞരമ്പുകൾക്ക് ഏറ്റ ക്ഷതമാണ് അഞ്ജലിയെ നിത്യ രോഗിയാക്കി മാറ്റിയത്. ജനിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും അഞ്ജലിക്ക് സംസാരിക്കാനോ നടക്കാനോ കഴിഞ്ഞിട്ടില്ല. എന്നാൽ നിരന്തരം ചെയ്യുന്ന ഫിസിയോതെറാപ്പിയിലൂടെ ചെറിയ ചില മാറ്റങ്ങൾ അഞ്ജലിയിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. അഞ്ജലിയുടെ തുടർന്നുള്ള ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമാണ്. എന്നാൽ കൂലിപ്പണിക്കാരനായ അഞ്ജലിയുടെ പിതാവിന് താങ്ങാവുന്നതിലും അധികമാണ് ഈ തുക. ആറു മാസം തുടർച്ചയായി ചികിത്സിച്ചാൽ അഞ്ജലിക്ക് നടക്കാനാകും എന്നാണ് ഡോക്ടറുമാരും പറയുന്നത്.

Read also: അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ, ചാറ്റിങ് രീതിയിലും മാറ്റങ്ങൾ’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

വയനാട് പാലിയേറ്റിവ് കെയർ യൂണിറ്റ് ജില്ലാ പ്രസിഡന്റ് അസൈനാർ അഞ്ജലി മോളുടെ ഫിസിയോതെറാപ്പി ചിലവ് ഏറ്റെടുത്തു. ഷൊർണൂർ ഐക്കൺ ഹോസ്പിറ്റലിന്റെ പ്രതിനിധികളും ഈ കുഞ്ഞിന്റെ ചികിത്സ ഏറ്റെടുത്തിട്ടുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

അനന്തരം: കരുണ വറ്റാത്ത നല്ല മനസ്സുകളുടെ സഹായം കാത്ത് മൃദുല്‍

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്‌ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിക്കുന്നവരെ സംഘടിപ്പിക്കുകയും, ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് അന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

അനുദിനവും മഹാരോഗത്തോട് പോരാടുകയാണ് മൃദുല്‍. പാലക്കാട് സ്വദേശിയായ മൃദുലിന് പതിനേഴ് വയസ്സാണ് പ്രായം. കൂലിപ്പണിക്കാരനായ ബാലകൃഷ്ണനാണ് മൃദുലിന്റെ അച്ഛന്‍. അമ്മ ലത. കൂലിപ്പണി ചെയ്ത് ബാലകൃഷ്ണന്‍ സ്വരുക്കൂട്ടിയ പണമെല്ലാം മകന്റെ ചികിത്സയ്ക്കായി ചിലവഴിച്ചുകൊണ്ടിരിക്കുകയാണ്.

എട്ട് വയസ്സു മുതല്‍ രോഗത്തോട് പോരാടുകയാണ് മൃദുല്‍. ഫ്രെഡറിക് അറ്റാക്കിയ എന്നാണ് രോഗത്തിന്റെ പേര്. കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചു. എന്നാല്‍ ഇപ്പോഴും ഒരു മാസത്തെ മരുന്നിന് വേണ്ടുന്ന പണത്തിനുപോലും പ്രയാസമനുഭവിക്കുകയാണ് ഈ കുടുംബം. നന്മ ചാരിറ്റബിള്‍ സൊസൈറ്റി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിര്‍ധനരായ മൃദുലിന്റെ കുടുംബം സമൂഹത്തിലെ കരുണ വറ്റാത്ത നല്ല മനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്…

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

അനന്തരം: രാഖിക്ക് ജീവിതത്തിലേക്കെത്താൻ വേണം, സുമനസുകളുടെ കൈത്താങ്ങ്

രോഗങ്ങളോടും ജീവിതത്തോടും മല്ലിട്ട് മുന്നേറാൻ ശ്രമിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഫ്ളവേഴ്സ് ടി വി ആരംഭിച്ച സാന്ത്വന പരിപാടിയാണ്‌ അനന്തരം. ഒട്ടേറെ പേർക്കാണ് അനന്തരം ജീവിതത്തിൽ വെളിച്ചം വിതറിയത്. ലോകത്തെമ്പാടുമുള്ള മലയാളികളിൽ നിന്നുമുള്ള സഹായഹസ്തങ്ങൾ ഏകോപിപ്പിക്കുകയാണ് അനന്തരം.

മുണ്ടക്കയം സ്വദേശിനിയായ രാഖിക്ക് ജീവിതത്തിലേയ്ക്ക് തിരികെയെത്തണം. ജീവിത വഴിയിൽ തനിച്ചായപ്പോൾ ഒപ്പം നിന്ന അമ്മയ്ക്കും ഒന്നുമറിയാത്ത മകൾക്കുമൊപ്പം രാഖിക്ക് പൂർണാരോഗ്യത്തോടെ ജീവിക്കണം. പതിനാറാം വയസിൽ ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം ജോലിക്ക് പോകുന്ന വഴിയിൽ അപകടത്തിൽപെട്ട്  ഗുരുതരാവസ്ഥയിലേക്ക് ശിഷ്ടകാലം മാറ്റിവയ്‌ക്കേണ്ടി വന്നു രാഖിക്ക്.

Read More:അനന്തരം: വൃക്കരോഗത്തോട് പോരാടുന്ന ഗിരീഷിന് സഹായവുമായി സുമനസ്സുകള്‍

അപകടത്തെ തുടർന്ന്  തലയിൽ രക്തം കട്ടപിടിച്ച് അബോധാവസ്ഥയിൽ എട്ടുമാസത്തോളം മെഡിക്കൽ കോളേജിൽ ആയിരുന്നു  രാഖി. നടുവിനു പറ്റിയ ഒടിവും ശരീരത്തെ ബാധിച്ച തളർച്ചയുമായി രണ്ടര വർഷം കിടന്ന കിടപ്പിലായിരുന്നു. ഇപ്പോൾ ഒരു കണ്ണിനു കാഴ്ചയും പൂർണമായി നഷ്ടപ്പെട്ടു. ചികിത്സയ്ക്കായി ആകെയുള്ള നാല് സെന്റ്‌ വസ്തുവും വീടും വിൽക്കേണ്ടി വന്നു ഈ കുടുംബത്തിന്. പതിനെട്ടു വർഷം മുൻപാണ് രാഖിയുടെ അച്ഛൻ ക്യാൻസർ ബാധിതനായി മരണപ്പെടുന്നത്. ഇപ്പോൾ അമ്മ ഷീലയാണ് രാഖിക്ക് താങ്ങും തണലും.

ഇവർ വാടകയ്ക്ക് കഴിയുകയാണ്. അതിനോടൊപ്പം ദിവസേന 420 രൂപ വിലയുള്ള മരുന്നും രാഖിക്ക് ആവശ്യമുണ്ട്. ഇങ്ങനെ രണ്ടുവർഷം കൂടി ചികിത്സ തുടർന്നാൽ താടിക്ക് ഉണ്ടായ മൂന്നു പൊട്ടലുകളും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി രാഖിക്ക് സാധാരണ ജീവിതത്തിലേക്ക് എത്താൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

രാഖിയുടെ തുടർചികിത്സക്കായി സുമനസുകളുടെ സഹായം ആവശ്യമാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

 

അനന്തരം അനുവിന് സമ്മാനിച്ചത് ശുഭപ്രതീക്ഷയുടെ നാളുകൾ

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. ഇതിനോടകം നിരവധി ആളുകൾക്ക് അനന്തരത്തിലൂടെ സഹായം ലഭിച്ചുകഴിഞ്ഞു. ‘അനന്തരം’ മാസങ്ങൾക്ക് മുൻപ് പരിചയപ്പെടുത്തിയ അനുവാണ് ഇപ്പോൾ അനന്തരത്തിൽ വീണ്ടും എത്തിയിരിക്കുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുൻപ്, 2016 ഒക്ടോബർ 27 നാണ് അനുവിന് അപകടംസംഭവിച്ചത്. കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കയറിൽ കാൽ ഉടക്കി കിണറ്റിൽ വീണതാണ് അനു എന്ന ചെറുപ്പക്കാരൻ. വീഴ്ചയിൽ സ്‌പൈനൽ കോഡിന് സംഭവിച്ച ചതവ് അരയ്ക്ക് കീഴ്പോട്ടുള്ള ചലനം ഇല്ലാതാക്കി. മൂന്ന് വർഷത്തോളം കിടപ്പിലായിരുന്ന അനുവിനെ കഴിഞ്ഞ ജൂലൈ 28 ലെ അനന്തരത്തിലൂടെ ഫ്‌ളവേഴ്‌സ് ടിവി സുമനസുകൾക്ക് പരിചയപ്പെടുത്തി.

അനന്തരത്തിലൂടെ അനുവിന്റെ അവസ്ഥ കണ്ട് സഹായ ഹസ്‌തവുമായി കോയമ്പത്തൂർ സഹായി ഹോസ്പിറ്റൽ മുന്നോട്ട് എത്തി. മൂന്ന് മാസങ്ങൾക്കൊണ്ട് കിടപ്പിലായ അനുവിനെ നടത്തിത്തരുമെന്ന് ആശുപത്രി അധികൃതർ അനുവിന്റെ കുടുംബത്തിന് വാക്ക് നൽകിയിരുന്നു.

Read also: അനന്തരം: വൃക്കരോഗത്തോട് പോരാടുന്ന ഗിരീഷിന് സഹായവുമായി സുമനസ്സുകള്‍

ഇപ്പോഴിതാ മൂന്ന് മാസങ്ങൾക്കിപ്പുറം അനന്തരത്തിന്റെ വേദിയിൽ നടന്ന് എത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. അനുവിന് ചികിത്സ സഹായവുമായി നിരവധി സുമനസുകൾ എത്തിയിരുന്നു. വീൽ ചെയറും, ചികിത്സ ചിലവും  ഏറ്റെടുത്ത് ലക്ഷ്യ ചാരിറ്റബിൾ സൊസൈറ്റിയും ശശി തോട്ടയ്ക്കാടും, ഉപജീവന മാർഗത്തിനായി സ്കൂട്ടർ സമ്മാനിച്ച് ഓൾ കേരള മിഥുൻ ഫാൻസ്‌ അസോസിയേഷനും എത്തി. ശശി തോട്ടയ്ക്കാട്, വിഷ്ണു വർദ്ധൻ, ശ്രീകാര്യം സ്വദേശി ഗീത, ഹിലാൽ, ഡോക്ടർ രാജു, കിളിമാനൂർ രാജാരവിവർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി നിരവധി സുമനസുകൾ അനുവിന് സഹായ ഹസ്തവുമായി എത്തിയിരുന്നു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

അനന്തരം: വൃക്കരോഗത്തോട് പോരാടുന്ന ഗിരീഷിന് സഹായവുമായി സുമനസ്സുകള്‍

അനുദിനവും മഹാരോഗങ്ങളോട് പോരാടി ജീവിക്കുന്നവര്‍ സമൂഹത്തില്‍ നിരവധിയാണ്. ഒരു നേരത്തെ മരുന്നിന് പോലും പണം കണ്ടെത്താനാവാതെ വിഷമിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. രോഗങ്ങളാലും ദുരിതങ്ങളാലും കഷ്ടപ്പെടുന്ന അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നന്മ മനസ്സുള്ള നിരവധി പേരാണ് അനന്തരം പരിപാടിയിലൂടെ അനേകര്‍ക്ക് സഹായഹസ്തവുമായെത്തുന്നത്.

26 വയസ്സുള്ള യുവാവാണ് ഗിരീഷ്. അനുദിനവും രോഗത്തോട് പോരാടുകയാണ് ഈ ചെറുപ്പക്കാരന്‍. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരാണ് ഗിരീഷിന്റെ സ്വദേശം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി വൃക്ക സംബന്ധമായ അസുഖത്താല്‍ ദുരിതമനുഭവിക്കുകയാണ് ഗിരീഷ്.

ഡിഗ്രി പൂര്‍ത്തിയാക്കിയ ഗിരീഷ് ഒരു ജോലിക്കായി വിദേശത്തേക്ക് പോയിരുന്നു. അവിടെവെച്ചാണ് രോഗം ഈ ചെറുപ്പക്കാരനെ പിടികൂടിയത്. ഒരു പനിയിലൂടെയായിരുന്നു തുടക്കം. രോഗം കഠിനമായതോടെ നാട്ടിലേക്ക് തിരികെയെത്തി. വൃക്ക മാറ്റിയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം. പത്ത് ലക്ഷത്തിലധികം രൂപ ചിലവ് വരും ഗിരീഷിന്റെ ശസ്ത്രക്രിയക്ക്. നാട്ടുകാരായ സുമനസ്സുകളുടെ സഹായത്തോടെയാണ് ഗിരീഷിന്റെ ചികിത്സ ഇതുവരെ നടന്നുപോന്നത്. എന്നാല്‍ സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നുണ്ട് ഗിരീഷ്. നിരവധി സുമനസ്സുകളും ഗിരീഷിന്റെ സുഹൃത്തുക്കളും ചാരിറ്റി മീഡിയ കാഞ്ഞങ്ങാടും ചേര്‍ന്ന് പത്ത് ലക്ഷം രൂപ ചികിത്സാ സഹായം നല്‍കി.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

സുമനസുകളുടെ കാരുണ്യം കാത്ത് ഷാനവാസും കുടുംബവും

നോവിന്റെ നീർച്ചാലുകൾ ഒഴുകിയ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ടെത്തുന്നത്.

കൊല്ലം ജില്ലയിലെ മാങ്ങാട് സ്വദേശിയായ ഷാനവാസ് പത്ത് മാസമായി സ്ട്രോക്ക് വന്ന് കിടപ്പിലാണ്. രോഗിയായ മാതാപിതാക്കളും രണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാനവാസ്. നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. എന്നാൽ നിത്യേനയുള്ള ജീവിതച്ചിലവിന് പോലും ഇപ്പോൾ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഈ കുടുംബം. ഇതുവരെ ഏകദേശം 16 ലക്ഷത്തോളം രൂപ ഷാനവാസിന്റെ ചികിത്സയ്ക്കായി ചിലവാക്കിക്കഴിഞ്ഞു. ദിവസേന ഫിസിയോതെറാപ്പിയും ചെയ്യുന്നുണ്ട്. ഷാനവാസിന് ഇനിയും ഒരു സർജറി കൂടി ആവശ്യമാണ്, എന്നാൽ ഇതിന് ഒരു ഭീമമായ തുക ആവശ്യമാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും താങ്ങാവുന്നതിലും ഏറെയാണ് ഈ തുക.

ഷാനവാസിന് പുതുജീവൻ ലഭിക്കുന്നതിനായി ഇനിയും സുമനസുകളുടെ സഹായം ആവശ്യമാണ്. അനന്തരത്തിലൂടെ ലോകമലയാളികൾ ഈ കുടുംബത്തെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഷാനവാസും കുടുംബവും.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

അനന്തരം: അഫ്സലിന് വേണം സ്നേഹത്തിന്റെ കരുതൽ

മഹാരോഗങ്ങളുടെ ദുരിതക്കയത്തില്‍ നിന്നും കരകയറാനാകാതെ വേദനിക്കുന്ന അനേകരുണ്ട് നമുക്കിടയില്‍. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം എന്ന പരിപാടി മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് സഹായഹസ്തമൊരുക്കുകയാണ്. നിരവധി സുമനസ്സുകള്‍ അനന്തരം പരിപാടിയിലൂടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എത്തുന്നുണ്ട്.

ഗുരുവായൂർ സ്വദേശിയാണ് അഫ്സൽ അലി. ഇരുപത്തിയഞ്ച് വയസായ അഫ്സലിന് ഹൃദയസംബന്ധമായ അസുഖമാണ്. ഓട്ടോഡ്രൈവറായ അഫ്സലിന്റെ ചികിത്സ നാട്ടുകാരുടെ സഹായത്താലാണ് ഇതുവരെ നടന്നത്. ഇനി ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ മാത്രമേ അഫ്‌സലിന് മുന്നോട്ട് പോകുവാൻ സാധിക്കുകയുള്ളു. ഇതിന് ഏകദേശം 25 ലക്ഷം രൂപയോളം ആവശ്യമുണ്ട്. എന്നാൽ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് ഈ തുക.

അഫ്സലിന്റെ തുടർന്നുള്ള ജീവിതത്തിന് സുമനസുകളുടെ സഹായം ഇനിയും ആവശ്യമാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C