അനന്തരം: കാരുണ്യം കാത്ത് ബൈക്ക് അപകടം തളര്‍ത്തിയ സജിമോന്‍

January 7, 2020

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്‌ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് അന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

2018 ഡിസംബറില്‍ അപ്രതീക്ഷിതമായ സംഭവിച്ച ഒരു ബൈക്ക് അപകടം കരിനിഴല്‍ വീഴ്ത്തിയതാണ് സജി മോന്റെ ജീവിതത്തെ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയാണ് സജി മോന്‍. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സജി മോന്‍ എന്ന യുവാവ് പൂര്‍ണമായും കിടപ്പിലായി. സ്‌പൈനല്‍ കോഡിന് ഏറ്റ ക്ഷതം ഈ ചെറുപ്പക്കാരന്റെ ജീവിതത്തെ ദുരവസ്ഥയിലാക്കി.

Read more: വൃക്കരോഗത്തോട് പോരാടുന്ന ഈ അച്ഛനും മകള്‍ക്കും വേണം സുമനസ്സുകളുടെ കൈത്താങ്ങ്

സജി മോന്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ അവസ്ഥയും മോശമായി. ചികിത്സയ്ക്കായി ഒരുപാട് പണം ചിലവഴിച്ചു. നിരവധി തുക ഇനിയും ആവശ്യമാണ്. സമൂഹത്തിലെ നന്മ വറ്റാത്ത സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീഷയിലാണ് സജിമോന്‍.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C