റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ ഇമ്രാന് ഖാന് നൽകിയ വാഗ്ദാനം പാലിക്കാൻ ഗോപി സുന്ദർ എത്തിയത് ശ്രദ്ധ നേടിയിരുന്നു. ഓട്ടോ ഓടിക്കുന്ന ഇമ്രാന് യാത്രക്കാരനായെത്തിയാണ് ഗോപി സുന്ദർ സർപ്രൈസ് നൽകിയത്. ഇപ്പോഴിതാ, ഇമ്രാൻ ആലപിച്ച ഗാനം എത്തിയിരിക്കുകയാണ്.
സംഗീതമേ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. പാട്ടിന്റെ വീഡിയോയിൽ...
താളാത്മകമായ ഗാനങ്ങളോട് എക്കാലത്തും പ്രേക്ഷകര്‍ക്ക് ഒരല്പം ഇഷ്ടം കൂടുതലുണ്ട്. കാലാന്തരങ്ങള്‍ക്കുമപ്പുറം പാട്ട് പ്രേമികള്‍ ഇത്തരം ചില ഗാനങ്ങള്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ഇപ്പാഴിതാ ഗാനസ്വാദകര്ക്കിടയില് ശ്രദ്ധ നേടുകയാണ് മനോഹരമായൊരു കല്യാണപ്പാട്ട്. 'ഹാപ്പി സര്‍ദാര്‍' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്ക്കുന്നു. വിവാഹാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം...
ദിവസങ്ങൾക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായി തീർന്ന ആലപ്പുഴക്കാരൻ ഗായകൻ ഇപ്പോൾ ശങ്കർ മഹാദേവനൊപ്പം പാടിയിരിക്കുകയാണ്. തന്റെ സ്വപ്നം സാഫല്യമായതിന്റെ സന്തോഷത്തിലാണ് രാകേഷ് ഉണ്ണി. ഇന്നലെ കൊച്ചിയിലെ ഹയാത് ഹോട്ടലിൽ വച്ച് നടന്ന സംഗീത പരിപാടിയിലാണ് ശങ്കർ മഹാദേവൻ ഒപ്പം പാടാൻ രാകേഷിനെ വിളിച്ചത്.'എന്നെ വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇന്നലെ പെട്ടെന്നാണ് കോൾ വന്നത്. മൂന്ന് പാട്ട്...
സോഷ്യൽ മീഡിയയിലൂടെ തരംഗമായ ഗായകൻ രാകേഷിനെ കാത്തിരിക്കുന്നത് വലിയ അവസരം. ശങ്കർ മഹാദേവിനൊപ്പം അടുത്ത സിനിമയിൽ പാടാനുള്ള അവസരമാണ് ഇപ്പോൾ ശങ്കറിനെത്തേടിയെത്തിയായത്. കഴിഞ്ഞ ദിവസം കമല ഹസൻ ചിത്രം വിശ്വരൂപത്തിലെ ‘ഉനൈ കാണാമെ’ എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ രാകേഷാണ് ഇപ്പോൾ താരമായിരിക്കുന്നത്. ഇപ്പോൾ രാകേഷ് ഉണ്ണി പുതിയതായി ആലപിച്ച അന്യന് എന്ന...
ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് ഉണ്ണി ഇനി ഗോപി സുന്ദറിന്റെ ഗായകൻ. കമലഹാസണ് ചിത്രം വിശ്വരൂപത്തിലെ 'ഉനൈ കാണാമെ' എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ രാകേഷാണ് ഇപ്പോൾ താരമായിരിക്കുന്നത്. ഒരു പറമ്പിലിരുന്ന് രാകേഷ് പാടിയ പാട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗംയായിരുന്നു. വളരെ മനോഹരമായ രാകേഷിന്റെ ഗാനം കണ്ട സംഗീത...
പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ കോമഡി ഉത്സവം വീണ്ടുമെത്തുന്നു. നിരവധി കലാകാരന്മാരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ കോമഡി ഉത്സവം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്...