police

നൃത്തം ചെയ്‌തും കൈകൾ വീശിയും 110- ആം പിറന്നാൾ ആഘോഷമാക്കി മുത്തശ്ശി; ഒപ്പം കൂടി പൊലീസുകാർ, വീഡിയോ

കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്തിയോടിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഠിനപ്രയത്നം നടത്തുകയാണ് അധികൃതരും ആരോഗ്യപ്രവർത്തകരുമെല്ലാം. കൊറോണക്കാലത്ത് സാമൂഹിക അകലം നിർബന്ധമായതിനാൽ എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ കുട്ടികളുടെയും മുതിർന്നവരുടേയുമൊക്കെ പിറന്നാൾ ആഘോഷമാക്കാൻ സഹായിക്കുന്ന പൊലീസുകാരെ നാം കാണാറുണ്ട്. ഇപ്പോഴിതാ അനിറ്റ റോജാസ് എന്ന 110 കാരി മുത്തശ്ശിയുടെ പിറന്നാൾ ആഘോഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്....

കേരളത്തിലെവിടെയും ഇനി മരുന്നുകൾ ആവശ്യമുള്ളവർക്ക് എത്തിക്കാൻ പോലീസ്

സംസ്ഥാനത്ത് ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുള്ളവർക്ക് ഡോക്ടറുടെയോ ബന്ധുക്കളുടെയോ പക്കൽ നിന്നും വാങ്ങി നൽകാനുള്ള സംവിധാനം വന്നു. കേരളത്തിൽ എവിടെയും ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാനുള്ള സംവിധാനം പോലീസ് ഏർപ്പെടുത്തിയിരിക്കുകയാണ്. ബന്ധുക്കളാണ് മരുന്നുകള്‍ എത്തിച്ചുനൽകുന്നതെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്‍റെ പേര്, ഉപയോഗ ക്രമം, എന്തിനുള്ള മരുന്നാണ് എന്നൊക്കെയുള്ള കാര്യങ്ങൾ സത്യവാങ്മൂലം നൽകേണ്ടതാണെന്നു പോലീസ് മേധാവി ലോക്‌നാഥ്‌...

കൊറോണ ഹെൽമെറ്റ്; അവസാന അടവും പയറ്റി പൊലീസ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. സമൂഹവ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രകൾക്കും കർശന വിലക്ക് ഏർപ്പെടുത്തി. പൊതുഗതാഗത മാർഗങ്ങളും സ്തംഭിപ്പിച്ചു. എന്നാൽ ദിവസവും നിരവധി സ്വകാര്യ വാഹനങ്ങളാണ് നിരത്തുകളിലൂടെ പായുന്നത്. ഈ സാഹചര്യത്തിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും അനാവശ്യ യാത്രകൾ...

‘നമ്മൾ ഇതെല്ലാം മറികടക്കും’- പാട്ടുപാടി കൊവിഡ് 19 ബോധവൽക്കരണവുമായി പോലീസ് ഉദ്യോഗസ്ഥ- വീഡിയോ

കൊവിഡ്-19 വ്യാപനം തടയുന്നതിനായി വിവിധ തരത്തിലുള്ള ബോധവൽക്കരണങ്ങൾ പൊതുജനങ്ങൾക്കിടയിലും സമൂഹമാധ്യമങ്ങളിലൂടെയും നടക്കുന്നുണ്ട്. പോലീസ് സേനയുടെ ഭാഗത്തു നിന്നും ഒട്ടേറെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ ഓരോ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്, പാട്ടുപാടി ബോധവൽക്കരണം നടത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ആണ്. ബെംഗളൂരു അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തബാരക് ഫാത്തിമയാണ് വ്യത്യസ്തമായൊരു ബോധവൽക്കരണം...

ലാത്തിയെ സംഗീതോപകരണമാക്കി മാറ്റി ഒരു പോലീസുകാരൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

കാക്കിക്കുള്ളിലെ കലാഹൃദയങ്ങളെ വൈറലാക്കുന്നതിൽ സമൂഹ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ലാത്തിയെ ഓടക്കുഴലാക്കി മാറ്റിയ ഒരു പോലീസുകാരൻ. ഹൂബ്ലി റൂറൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ചന്ദ്രകാന്ത് ഹുട്ട്ഗെ എന്ന 52-കാരനാണ് ലാത്തിയെ ഓടക്കുഴലാക്കി മാറ്റിയിരിക്കുന്നത്. ലാത്തി എന്ന് കേട്ടാൽ സാധാരണക്കാർക്കൊക്കെ ഭയമാണ് ഉണ്ടാവാറുള്ളത് . എന്നാൽ ഇപ്പോൾ ഈ ലാത്തിയിൽ...

അമ്മയെ ഉപദ്രവിച്ച അച്ഛനെതിരെ പോലീസിൽ പരാതി നല്കാൻ എട്ട് വയസുകാരൻ ഓടിയത് ഒന്നര കിലോമീറ്റർ

അമ്മയെ ഉപദ്രവിച്ച അച്ഛനെതിരെ പോലീസിൽ പരാതി നല്കാൻ എട്ട് വയസുകാരൻ ഓടിയത് ഒന്നര കിലോമീറ്റർ.. ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗറിലാണ് അച്ഛനെതിരെ പോലീസിൽ പരാതി നല്കാൻ മുഷ്താക്ക് എന്ന എട്ട് വയസുകാരൻ കിലോമീറ്ററുകളോളം ഓടിയെത്തിയത്. വർഷങ്ങളായി നിരന്തരമായി തന്റെ അമ്മയെ പീഡിപ്പിക്കുന്ന അച്ഛനെയാണ് മുഷ്താക്ക് എന്ന ബാലൻ കാണുന്നത്. നിരന്തരമായി അമ്മയെ ഉപദവിക്കുന്നത് കണ്ട് മനംനൊന്ത് ബാലൻ  പിതാവിന്റെ...

ചൂടേറ്റ് വാടിയ പോലീസുകാർക്ക് മധുരം നൽകി നടൻ ബാല; വീഡിയോ

കേരളത്തത്തിൽ വേനൽ ചൂട് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ സൂര്യാഘാതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലസ്ഥലങ്ങളിലും കുടിവെള്ളവും കിട്ടാക്കനിയായി മാറികൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ തുടരുന്നതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ സേനയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പകൽ സമയത്ത് പുറത്തുള്ള ജോലി ചെയ്യുന്നതിന് കർശനമായ നിയന്ത്രണവും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. അതേസമയം പകൽ സമയത്ത് ജോലി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രാഫിക്കിലും...

സമൂഹ മാധ്യമങ്ങളിൽ കൈയ്യടിനേടി കാക്കിക്കുള്ളിലെ കലാകാരികൾ; വൈറൽ വീഡിയോ കാണാം..

കാക്കിക്കുള്ളിലെ കലാഹൃദയങ്ങളെക്കുറിച്ചുള്ള  പല വാർത്തകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പൊലീസുകാരെ  ഭയത്തോടെ മാത്രം കണ്ടുകൊണ്ടിരുന്ന സമൂഹത്തിലേക് ജനമൈത്രി പോലീസ് സ്റ്റേഷനുകൾ വന്നതോടെ ആർക്കും എപ്പോഴും ധൈര്യത്തോടെ കയറിച്ചെല്ലാം. എങ്കിലും ഇപ്പോഴും പൊലീസുകാരെ വളരെ സീരിയസായി മാത്രമാണ് ആളുകൾ കാണാറുള്ളത്. ഇപ്പോഴിതാ കാക്കിക്കുള്ളിലെ ചില കലാഹൃദയങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. Read also:‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’;...

‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും

ജനസേവനത്തിനുള്ളവരാണ് പോലീസ് ഉദ്യോഗസ്ഥർ. എന്നാൽ പലപ്പോഴും പൊലീസുകാരെ ഏറെ ഭയത്തോടെയും ദേഷ്യത്തോടെയുമൊക്കെയാണ് ആളുകൾ നോക്കികാണുന്നത്. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ വണ്ടി പിടിച്ചുവയ്ക്കുന്നതും, ഹെൽമറ്റ് ഇല്ലാതെ വരുമ്പോൾ പിഴ ചുമത്തുന്നതും ഒക്കെയാണ് പോലീസിനെ സാധാരണക്കാർ വെറുക്കാൻ കാരണം. എന്നാൽ ഇവർ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും, അവർ പറയുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കാണെന്നും പലപ്പോഴും സൗകര്യപൂർവ്വം നാം മറക്കാറാണ് പതിവ്. പോലീസിനെ ജനങ്ങളുടെ...

മഞ്ഞു വീഴ്ചക്കിടയിൽ ഒരു ഡാൻസ് പരിശീലനം; വൈറൽ വീഡിയോ കാണാം..

നല്ല മഞ്ഞുവീഴുന്ന തണുപ്പിൽ മൂടി പുതച്ച് കിടക്കാൻ ഇഷ്ടപെടുന്നവരാണ് നമ്മൾ. തണുപ്പിൽ ഡാൻസ് കളിക്കുന്നതുപോയിട്ട് പുറത്ത് ഇറങ്ങുന്നത് പോലും ആലോചിക്കാൻ കഴിയാത്തവരുടെ മുന്നിലാണ് പാന്റ്സ് മാത്രം ധരിച്ച് നൃത്തചുവടുകളുമായിഎത്തിയ ഉത്തരാഖണ്ഡിലെ ഔലിയിൽ നിന്നുള്ള ഇൻഡോ ടിബറ്റൻ പൊലീസിന്റെ വീഡിയോ വൈറലായിരിക്കുന്നത്. മഞ്ഞു വീഴുന്ന കൊടുംതണുപ്പിൽ നൃത്തച്ചുവടുകളുമായി എത്തിയ ഇൻഡോ ടിബറ്റൻ പൊലീസാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിലെയും ചർച്ചാവിഷയം. പാന്റസ് മാത്രം ധരിച്ച് സേനാംഗങ്ങളുടെ പരിശീലനമാണ് വിഡിയോയിൽ കാണുന്നത്....

Latest News

പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍ രാജേഷ് ചേര്‍ത്തല: വീഡിയോ

രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...