‘ഞാൻ എന്റെ ചിയർ ലീഡറെ കണ്ടെത്തി’ ഹാർദ്ദിക് പാണ്ഡ്യയുടെ വിജയത്തിന് പിന്നിൽ ധോണിയുടെ മകൾ ശിവ; വീഡിയോ കാണാം

അയർലാൻഡിനെതിരെയുള്ള ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 10 ബോളിൽ 32 റൺസ് നേടിയ ഹാർദ്ദിക് പാണ്ഡ്യയാണ് കളിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയമാണ് ഇത്തവണയും ട്വന്റി 20 മത്സരത്തിൽ ഇന്ത്യ കരസ്ഥമാക്കിയത്. കളിയിലെ തന്റെ മികച്ച പ്രകടനത്തിനുള്ള പ്രചോദനം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
മഹേന്ദ്ര സിങ് ധോണിയുടെ മകൾ ശിവ ‘കമോൺ ഹാർദ്ദിക്’ എന്നുപറയുന്ന രസകരമായ വിഡിയോയായാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയോടൊപ്പം ‘ഞാനെന്റെ ചിയർ ലീഡറെ കണ്ടെത്തിയെന്നും’ താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് ശിവയുടെ രസകരമായ വീഡിയോ പകർത്തിയത്.
നാല് സിക്‌സും ഒരു ഫോറുമടങ്ങുന്ന പത്ത് ബോളിൽ നിന്നുമാണ് ഹാർദ്ദിക് 32 റൺസ് നേടി അത്ഭുതകരമായ പ്രകടനം കാഴ്ച്ചവെച്ചത്. അയർലണ്ടിനെതിരെ മികച്ച വിജയം നേടിയ ഇന്ത്യൻ ടീം ഇനി ഇംഗ്ലണ്ടിലായിരിക്കും പ്രകടനം കാഴ്ചവെക്കുക. മൂന്ന് ട്വന്റി 20, മൂന്ന് ഏകദിനം, അഞ്ച് ടെസ്റ്റ് മത്സ്യങ്ങളാണ് ഇംഗ്ലണ്ടിൽ ഇന്ത്യയെ കാത്തിരിക്കുന്നത്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!