ഫേസ്ബുക്കിൽ ‘ബോംബ്’ പൊട്ടിച്ച് കുഞ്ചാക്കോ ബോബൻ;

June 10, 2018

ഇന്നലെയാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ബോംബ് വാർത്തയുമായി കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിക്ക് ഒരു ബോംബ് പൊട്ടിക്കുമെന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് മുന്നിൽ കൃത്യസമയത്തു തന്നെ ചാക്കോച്ചൻ ബോംബ് പൊട്ടിച്ചു..

സംഗതി ഒരു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ്. മലയാള സിനിമാ ലോകത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഷാഫിയാണ് ചിത്രത്തിന്റെ സംവിധായകൻ. പക്ഷെ നായകൻ കുഞ്ചാക്കോ ബോബനാണെന് കരുതിയെങ്കിൽ തെറ്റി. ഇത്തവണ ഒരു\പുതുമുഖ നടനൊപ്പമാണ് ഷാഫി മലയാളികളെ ചിരിപ്പിക്കാനൊരുങ്ങുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ബിബിൻ ജോർജാണ് ‘ഒരു പഴയ ബോംബ് കഥ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകൻ..

യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്.ഇത് നിങ്ങളെ ചിരിപ്പിക്കുന്ന…..സന്തോഷിപ്പിക്കുന്ന “ബോംബ് ” എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രോമോ പുറത്തിറക്കിയത്.വീഡിയോ കാണാം