ഗാനഗന്ധർവന്റെ ശബ്‌ദ സാമ്യവുമായി കാസർഗോഡുകാരൻ

June 4, 2018

ഗാനഗന്ധർവൻ യേശുദാസിന്റെ സ്വര മാധുര്യത്തിന്റെ  സാമ്യവുമായി കാസർഗോഡ് നിവാസി രതീഷ് കണ്ടെടുക്കം. കാസർഗോഡ്  ജില്ലയിലെ വെള്ളരിക്കുണ്ട്, പരപ്പ നിവാസിയാണ് രതീഷ്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വിത്യസ്ത വേദികളിൽ  യേശുദാസിന്റെ പാട്ടുകൾ പാടി സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ ഈ പ്രതിഭ കോമഡി ഉത്സവത്തിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

ദേവഗീതം കാഞ്ഞങ്ങാട് ചാരിറ്റബിൾ  ഓർക്കസ്ട്രയുടെ  പ്രധാന ഗായകനാണ് രതീഷ്. പാട്ടുപഠിച്ചിട്ടില്ലാത്ത ഈ പ്രതിഭ അനുകരണങ്ങളിലൂടെയാണ് ഗാനഗന്ധർവന്റെ ശബ്ദത്തിൽ പാട്ടുപാടി സംഗീത വേദികളെ അവിസ്മരണമാക്കുന്നത്.

ടയർ റീസോളിംഗ് തൊഴിലാളിയായ രതീഷിന്റെ കുടുംബം ഭാര്യയും രണ്ട്‌ മക്കളുമടങ്ങുന്നതാണ്. നാട്ടുകാരുടെയും കുടുംബത്തിന്റെയും പ്രത്സാഹനമാണ് സംഗീത വേദികളിൽ രതീഷിന് താങ്ങാവുന്നത്.