കി കി ചലഞ്ചുമായി രണ്ട് കർഷകർ; വൈറൽ വീഡിയോ കാണാം

August 5, 2018

ലോകം മുഴുവനുമുള്ള ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായ കി കി ചലഞ്ചിന് പിന്നാലെയാണ്. നിരവധി സൂപ്പർ സ്റ്റാറുകൾ ദിവസേന കി കി ചലഞ്ചുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി രണ്ട് കർഷകരുടെ കി കി ഡാന്‍സാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ ചലഞ്ച് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമ്പോള്‍ കൃഷി നിലത്തില്‍ കാളപൂട്ടുന്നതിനിടെ തങ്ങളുടെ ശൈലിയില്‍ ഡാന്‍സ് കളിക്കുന്ന ഗീല അനില്‍ കുമാറിന്‍റെയും, പിള്ളി തിരുപ്പതിയുടെും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ  തരംഗമായിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം പതിനാറ്  മില്യണ്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഓഗസ്റ്റ് 1ന് സംവിധായകന്‍ ശ്രീരാം ശ്രീകാന്ത് ആണ് തന്‍റെ യൂട്യൂബ് ചാനലില്‍ കർഷകരുടെ ഈ  വീ‍ഡിയോ അപ്‍ലോഡ‍് ചെയ്തത്. കാറിന് പകരം കാളകളെ തിരഞ്ഞെടുത്തത് തങ്ങളുടെ ഗ്രാമം ഉപജീവനമം നടത്തുന്നത് കൃഷിയിലൂടെ ആയതിനാലാണെന്ന് സംവിധായകൻ ശ്രീറാം പറഞ്ഞു. കീ കി ചലഞ്ചില്‍ വിജയിച്ചവരെന്നാണ് ഇവരെ ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. തെലങ്കാനയിലെ കര്‍ഷകരാണ് അനിലും തിരുപ്പതിയും. തിരുപ്പതിയുടെ കുഞ്ഞിനെ കീ കി എന്നാണ് ഇവര്‍ വിളിക്കുന്നത്. വീഡിയോ വൈറലായതോടെയാണ് കുട്ടിക്ക് കീ കി എന്ന് കർഷകർ പേരിട്ടത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!