‘ദി ഗ്രേറ്റ് ട്രോളൻ അവാർഡ്’ വിജയികളെ കാണാം…

August 6, 2018

കേരളത്തിലെ മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഓൺലൈൻ സഘടിപ്പിച്ച ദി  ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികളെ  പ്രഖ്യാപിച്ചു. ഇതോടെ ”ആരാണ് മികച്ച  ട്രോളൻ” എന്ന പ്രേക്ഷകരുടെ  ആകാംഷയ്ക്ക് വിരാമമായിരിക്കുകയാണ്. അശ്വിൻ, അനന്തു, അരുൺ എന്നിവരാണ് മികച്ച ട്രോളൻമാരായി തിരഞ്ഞെടുക്കപ്പെട്ടത്.

കേമന്മാരായ ട്രോളന്മാർ നടത്തുന്ന ഈ ക്രിയേറ്റിവിറ്റിക്ക് അവരർഹിക്കുന്ന ആദരം നൽകേണ്ടതല്ലേ ?  ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഫ്ളവേഴ്സ് ഓൺലൈൻ നടത്തിയ ഈ പരുപാടി. മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഈ യാത്രയിൽ ഫ്ളവേഴ്സ് ഓൺലൈനൊപ്പം അണിചേർന്നത് ആയിരക്കണക്കിന് ആളുകളായിരുന്നു.

ട്രോളുകൾ മാത്രമല്ല ട്രോളന്മാരും വൈറലാകുന്ന പുതിയ കാലത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ട്രോളുകൾ വിഭാവനം ചെയ്യുന്ന ‘കിടുവേ’ ട്രോളന്മാരെ തേടിയുള്ള  ഫ്ലവേഴ്സ് ഓൺലൈൻ ദി ഗ്രേറ്റ് ട്രോളൻ അവാർഡിന് ഇതോടെ തിരശീല വീഴുകയാണ്.

കാൽപ്പന്തുകളിയുടെ വിശ്വമാമാങ്കത്തോടനുബന്ധിച്ചാണ് ട്രോളന്മാർക്കുള്ള കിടിലൻ അവാർഡുമായി ഫ്ളവേഴ്സ് ഓൺലൈൻ എത്തിയത്. ലോകകപ്പുമായി ബന്ധപ്പെട്ട ഏറ്റവും രസകരമായ ട്രോളുകൾ നിർമ്മിക്കുന്ന ട്രോളന്മാർക്കായാണ്  ‘ദി ഗ്രേറ്റ് ട്രോളൻ’ അവാർഡ് സഘടിപ്പിച്ചത്.

ട്രോൾ മലയാളം, സ്കൂൾ കോളേജ് ട്രോൾസ്, ട്രോൾ ഫുട്ബാൾ മലയാളം തുടങ്ങിയ പ്രശസ്തമായ ട്രോൾ പേജുകളുമായി സഹകരിച്ചാണ് ഫ്ളവേഴ്സ് ഓൺലൈൻ ‘ഗ്രേറ്റ് ട്രോളൻ അവാർഡ് സംഘടിപ്പിച്ചത്. ഓരോ പേജിലും ഏറ്റവും മികച്ച ട്രോളുകൾ സൃഷ്ടിക്കുന്ന ട്രോളനെയാണ്  ‘ദി ഗ്രേറ്റ് ട്രോളനാ’യി തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട  ട്രോളന്മാർക്ക് പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും ഫ്ളവേഴ്സ് നൽകുന്ന ദി ഗ്രേറ്റ് ട്രോളൻ പുരസ്കാരവുമാണ് നൽകുന്നത്.

മികച്ച ട്രോളുകൾ കാണാം…