മോമോയെ മാമനാക്കി മലയാളി ട്രോളന്മാർ….

August 12, 2018

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളാ പോലീസിനും സൈബർ ഉദ്യോഗസ്ഥർക്കും വല്ലാത്ത തലവേദയായി മാറിയ ഒന്നാണ് മോമോ ഗെയിം. ബ്ലൂ വെയിലിനു ശേഷം വരുന്ന അടുത്ത മഹാ ദുരന്തമെന്ന പേരിൽ പുറത്തുവന്ന ഈ ഗെയിമിന് പിന്നാലെയാണ് എന്തിനെയും ഏതിനെയും ഉത്സവമാക്കി മാറ്റുന്ന നമ്മുടെ ട്രോളന്മാർ.

മമ്മൂട്ടിയും മോഹൻലാലുമെന്നപോൽ മണവാളനെയും രമണനെയും നെഞ്ചോടു ചേർക്കാൻ മലയാളികളെ പഠിപ്പിച്ചവരാണ് നമ്മുടെ ട്രോളന്മാർ … ജാതി-മത-വർണ്ണ-വർഗ്ഗ വേർതിരിവുകൾക്കപ്പുറം ചിരിയിൽ ചിന്തയുടെ വിപ്ലവം സൃഷ്ടിക്കുന്ന ട്രോളന്മാർ ഇപ്പോൾ മോമോയെ മാമനാക്കി മാറ്റിയിരിക്കുകയാണ്…..രസകരമായ ട്രോളുകൾ കാണാം…