അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

September 23, 2018

എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്‌ഐ നേതാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ‘നാന്‍ പെറ്റ മകന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സജി പാലമേലാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്.

ഇന്ദ്രന്‍സ് അഭിമന്യുവിന്റെ അച്ഛനായും നാന്‍ പെറ്റ മകനില്‍ എത്തുന്നുണ്ട്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. മഹാരാജാസ് കോളേജും അഭിമന്യൂവിന്റെ നാടായ വട്ടവടയിലുമായിരിക്കും സിനിമയുടെ കൂടുതല്‍ ഭാഗങ്ങള്‍ ചിത്രീകരിക്കുക.