ഐശ്വര്യ റായിയോട് അഭിഷേക് ബച്ചന്‍ വിവാഹഭ്യര്‍ത്ഥന നടത്തിയത് ഇവിടെവെച്ച്!

September 18, 2018

സിനിമാപ്രേമികള്‍ എക്കാലത്തും ഉറ്റുനോക്കുന്ന താരദമ്പതികളാണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും. ഐശ്വര്യ റായിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയതിന്റെ ഒര്‍മ്മ പങ്കുവെയ്ക്കുകയാണ് അഭിഷേക് ബച്ചന്‍. ‘മന്‍മര്‍സിയാന്‍’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുത്തപ്പോഴാണ് തന്റെ വിവാഹഭ്യര്‍ത്ഥന അഭിഷേക് ബച്ചന്‍ ഓര്‍ത്തെടുത്തത്.

ടൊറന്റോയില്‍വെച്ചായിരുന്നു അഭിഷേക് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. 2007 ല്‍ പുറത്തിറങ്ങിയ ‘ഗുരു’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി എത്തിയതായിരുന്നു രണ്ട് താരങ്ങളും. അവിടെവെച്ച് അഭിഷേക് തന്റെ ഹൃദയം ഐശ്വര്യയ്ക്ക് മുന്നില്‍ തുറന്നു. ഐശ്വര്യ അഭിഷേകിന്റെ പ്രിയസഖിയുമായി.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭാര്യയെ ജീവിത്തിലേക്ക് ക്ഷണിച്ച സ്ഥലമായതുകൊണ്ടുതന്നെ ടൊറന്റോ തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും അഭിഷേക് ബച്ചന്‍ വ്യക്തമാക്കി. ഇത്തവണ ടെറന്റോയിലേക്ക് യാത്ര പുറപ്പെടും മുമ്പ് ഈ പ്രാവശ്യം ആരെയും പ്രൊപ്പോസ് ചെയ്യരുതെന്ന് ഐശ്വര്യ തനിക്ക് താക്കീത് നല്‍കിയിരുന്നുവെന്നും അഭിഷേക് തമാശരൂപേണ പറഞ്ഞു.

‘ഹൗസ് ഫുള്‍ 3’യ്ക്ക് ശേഷം അഭിഷേക് ബച്ചന്‍ ശക്തമായ തിരിച്ചുവരവു നടത്തിയ ചിത്രമാണ് മന്‍മര്‍സിയാന്‍’. സെപ്റ്റംബര്‍ 14നാണ് ഈ ചിത്രം തായറ്ററുകളിലെത്തിയത്. അഭിഷേക് ബച്ചന് പുറമെ തപ്‌സി പന്നു, വിക്കി കൗശല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മന്‍മര്‍സിയാനിലെ ‘ഗ്രേ വാല…’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഷെല്ലിയടേതാണ് വരികള്‍. അമിത് ത്രിവേദിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹര്‍ഷ്ദീപ് കൗറും ജാസിം ശര്‍മ്മയുമാണ് ആലാപനം. ചിത്രത്തിന്റെ പ്രമേയം പോലെതന്നെ പാട്ടും പ്രണയാര്‍ദ്രമാണ്.

പഞ്ചാബിലെ സാമൂഹിക അവസ്ഥകളാണ് ചിത്രത്തിന്റെ പശ്ചാത്തലം. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റം ഫിലിംസാണ് തീയറ്ററുകളിലെത്തിക്കുന്നത്. ധരിയാ…’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനത്തിനും പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പ്രണയം ആസ്പദമാക്കിയിട്ടുള്ളതാണ് ഈ ഗാനവും. ഷെല്ലിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമ്മി വിര്‍കും ഷാഹിദ് മല്യയുമാണ് ആലാപനം.

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും അഭിഷേക് ബച്ചനും ഒന്നിച്ച സിനിമയായിരുന്നു’ഹൗസ് ഫുള്‍ 3′. സജിദ് നദിയാദ് വാലയാണ് ഈ ചിത്രത്തിന്റെ സംവിധാനം. വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച അഭിഷേകിനെ ‘ഹൗസ് ഫുള്‍ 3’ യിലും നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മന്‍മര്‍സിയാനിലും താരപ്രഭ ഒട്ടും ചോരാതെ അഭിഷേക് മികച്ചു നില്‍ക്കുന്നുണ്ട്.