കീറിയ നോട്ടുകള്‍ കളയേണ്ട; മൂല്യമിനി അളന്ന് നിശ്ചയിക്കും
കീറിയ നോട്ടുകള്‍ക്ക് വിലയില്ലെന്ന് പറഞ്ഞ് കളയാന്‍ വരട്ടെ. ഇത്തരം നോട്ടുകളുടെ വില ഇനി മുതല്‍ അളന്നു നിശ്ചയിക്കും. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നിയമപ്രകാരം നോട്ടുകളുടെ കീറിയ ഭാഗത്തിന്റെ തോതനുസരിച്ചായിരിക്കും പകരം പണം ലഭിക്കുക. കീറിപ്പോയ കറന്‍സിയുടെ ഭൂരിഭാഗവും ഉടമസ്ഥന്റെ കൈയിലുണ്ടെങ്കില്‍ മുഴുവന്‍ തുകയും ലഭിക്കും.
എന്നാല്‍ കീറിപ്പോയ നോട്ടിന്റെ വളരെ കുറച്ചു ഭാഗം മാത്രമെ കൈലുള്ളുവെങ്കില് കാശൊന്നും ലഭിക്കുകയില്ല. രണ്ടായിരം രൂപ ഉള്‍പ്പെടെയുള്ള എല്ലാ നോട്ടുകള്‍ക്കും പുതിയ നിയമം ബാധകമാണ്. കീറിപ്പോയ ഓരോ നോട്ടുകള്‍ക്കും വിത്യസ്തമായ രീതിയിലായിരിക്കും പണം നല്‍കുക. കുറച്ചു ഭാഗം നഷ്ടപ്പെട്ട നോട്ടുകളാണെങ്കില്‍ പകുതി തുക നല്‍കും.
20 രൂപ വരയുള്ള നോട്ടുകള്‍ക്ക് പകുതി തുക നല്കുന്ന വ്യവസ്ഥ ഇല്ല. അമ്പത് രൂപയ്ക്ക് മുകളിലുള്ള കീറിപ്പോയ നോട്ടുകള്ക്കായിരിക്കും അളവനുസരിച്ച് തുക ലഭിക്കുക.