മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി രാത്രിയില്‍ അരാധകര്‍; കേക്ക് നല്‍കി താരം ഒപ്പം മകനും: വീഡിയോ കാണാം

September 7, 2018

മലയാളത്തിലെ എക്കാലത്തെയും മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. നിത്യഹരിതനായകനെ തേടിയെത്തുന്ന ആശംസകളും നിരവധിയാണ്. എന്നാല്‍ അര്‍ധരാത്രി താരത്തിന്റെ വീട്ടില്‍ ആശംസകളുമായെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിന് പുറത്ത് ആശംസകള്‍ നേരാനെത്തിയ ആരാധകരോട് ‘കേക്ക് വേണോ’ എന്ന് സ്‌നേഹത്തോടെ ചേദിക്കുന്നുണ്ട് താരം. കേക്ക് വേണോ എന്നു ചോദിക്കുന്ന താരത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.

മമ്മൂട്ടി തന്റെ കാറില്‍ നിന്നും വീടിനുള്ളിലേക്ക് കയറാനുള്ള ശ്രമത്തിലായിരുന്നു. ഈ സമയത്താണ് ആശംസകളുമായി ആരാധകര്‍ എത്തിയത്. ആവേശത്തോടെ ഹാപ്പി ബര്‍ത്ത് ഡോ എന്ന് ആരാധകര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ആശംസകള്‍ കേട്ടപ്പോള്‍ വീടിന് പുറത്തേക്കിറങ്ങി കേക്ക് വോണോ എന്നു ചോദിക്കുന്നുണ്ട് മലയാളത്തിന്റെ പ്രിയതാരം മമ്മൂക്ക. കേക്ക് വേണം എന്നായിരുന്നു ആരാധകരുടെ മറുപടി.

ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു തുടര്‍ന്ന് നടന്ന സംഭവങ്ങള്‍. ആശംസകള്‍ നേര്‍ന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച്എത്തി. ദുല്‍ഖര്‍ കേക്ക് വിതരണം ചെയ്യുകയും ചെയ്തു. മമ്മൂട്ടിയുടെ ഈ സ്‌നേഹ പ്രകടനത്തിന്റെ വീഡിയോ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.