അനുഷ്‌കയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ നന്ദി; കോഹ്‌ലിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

September 27, 2018

ആരാധകര്‍ ഏറെയുള്ള താരജോഡികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌കാ ശര്‍മ്മയും. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ വീണ്ടും തരംഗമാവുകയാണ് താരദമ്പതികള്‍. വിരാട് കോഹ്‌ലി പങ്കുവെച്ച അനുഷ്‌ക ശര്‍മ്മയുടെ ചിത്രമാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

അനുഷ്‌കയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ചെറുകുറിപ്പും ഒപ്പം ചേര്‍ത്താണ് വിരാട് കോഹ്‌ലി അനുഷ്‌കയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അനുഷ്‌ക തനിക്ക് വലിയ പ്രോത്സാഹനവും പ്രചോദനവുമാണ്. തന്നെ മുന്നോട്ടു നയിക്കുന്നതില്‍ അനുഷ്‌ക വളരെയേറ പങ്കുവഹിക്കുന്നുണ്ടെന്നും വിരാട് കുറിച്ചു. സ്‌നേഹത്തിന്റെ കരുത്ത് തനിക്ക് നല്‍കുന്നതു അനുഷ്‌കയാണെന്നും കുറുപ്പിനൊപ്പം കോഹ്‌ലി ചേര്‍ത്തു.

കഴിഞ്ഞ ദിവസം പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന കോഹ്‌ലി ഏറ്റുവാങ്ങുമ്പോഴും അനുഷ്‌ക ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും എം എസ് ധോണിയ്ക്കും ശേഷം ഖേല്‍ രത്‌ന ഏറ്റുവാങ്ങുന്ന ക്രിക്കറ്റ് താരമാണ് കോഹ്‌ലി. തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ഖേല്‍ രത്‌നയ്ക്ക് നാമനിര്‍ദ്ദേശം ലഭിച്ച ശേഷമാണ് ഈ വര്‍ഷം കൊഹ്‌ലിയെത്തേടി ഖേല്‍ രത്‌ന എത്തുന്നത്. ഭാര്യയ്‌ക്കൊപ്പം അമ്മയെയും സാക്ഷി നിര്‍ത്തിയാണ് താരം ഈ പരമോന്നതബഹുമതി ഏറ്റുവാങ്ങിയത്. ഇതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.