ഞെട്ടിപ്പിക്കുന്ന വിവാഹ സമ്മാനവുമായി സുഹൃത്തുക്കൾ; പൊട്ടിച്ചിരിച്ച് നവദമ്പതികൾ

September 17, 2018

കൂട്ടുകാരന്റെ വിവാഹത്തിന് പെട്രോള്‍ സമ്മാനം നല്‍കി സുഹൃത്തുക്കള്‍… വിവാഹത്തിന് വ്യത്യസ്തമായ സാംമ്‌നങ്ങൾ നൽകാറുണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പക്ഷെ ഇത്തരത്തിൽ ഒരു സമ്മാനം ആദ്യമായിട്ടാവാം വധുവരന്മാർക്ക് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് ഈ സംഭവം. പെട്രോള്‍ വില കുതിച്ച് ഉയര്‍ന്നതോടെയാണ് പെട്രോള്‍ സമ്മാനമായി നൽകാൻ സുഹൃത്തുക്കൾ തീരുമാനിച്ചത്.

ദിനം പ്രതി  കുതിച്ചുയരുന്ന പെട്രോൾ വില സാധാരണക്കാരെ വളരെ മോശമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആശയവുമായി യുവാക്കൾ കല്യാണ വീട്ടിൽ എത്തിയത്. അഞ്ച് ലിറ്റര്‍ പെട്രോളാണ് സമ്മാനമായി സുഹൃത്തുക്കൾ നല്‍കിയത്. 85.15 രൂപയാണ് പെട്രോളിന് തമിഴ്നാട്ടിലെ വില. അതേസമയം കൂട്ടുകാരുടെ ഈ സമ്മാനം കണ്ട് വിവാഹ വേദി ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് അവിടെ കൂട്ടച്ചിരി പടരുകയായിരുന്നു.

അതേസമയം ഇന്നും ഇന്ധന വില വർദ്ധിച്ചിരിക്കുകയാണ്. ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തില്‍ ഇനി പ്രധാനമന്ത്രിയാകും തീരുമാനം എടുക്കുക. ദിവസേന ഉയർന്നുകൊണ്ടുവരുന്ന  ഇന്ധനവിലയെ പിടിച്ചുകൊട്ടാന്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാന മന്ത്രിയുടേതാണ്. അതേസമയം ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്നാണ് ധനമന്ത്രാലയത്തിന്‍റെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ബഡ്ജറ്റിൽ പ്രഖ്യാപിച്ച മൂലധന ചെലവ് വെട്ടിക്കുറയ്ക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.